ചെറുചിന്ത:യോഗമുണ്ട്‌, നിയോഗമില്ല! | റോജി ഇലന്തൂർ

ഇക്കാലത്ത്‌ മിക്ക സഭാശുശ്രൂഷകന്മാരും തിരക്കോട്‌ തിരക്കാണ്. ചൊവ്വാഴ്ച പ്രാർത്ഥന മുതൽ ഞായറാഴ്ച ആരാധന വരെ നീളുന്ന യോഗങ്ങളും പ്രാർത്ഥനാക്കൂട്ടങ്ങളും! പല ദൈവദാസന്മാർക്കും അവധിയുടെയോ വിശ്രമത്തിന്റെയോ പ്രതീതിയാണ് തിങ്കളാഴ്ച, മാത്രമല്ല കുടുംബത്തോടൊപ്പം ചിലവഴിപ്പാനോ അടുത്ത ഒരാഴ്ചത്തെ ഓട്ടത്തിനുള്ള ഒരുക്കമോ ഒക്കെയാണ് അന്നേദിനം. അമ്പത്തിരണ്ട്‌ ആഴ്ചകൾ മൂന്നുവട്ടം ഘടികാരത്തിൽ ഇങ്ങനെ തിരിഞ്ഞാൽ അടുത്ത സഭയിലേക്ക്‌ ട്രാൻസ്ഫറുമായി!

എന്നാൽ ഏറ്റം ചിന്തനീയമായ ഒരു കാര്യം, സഭാപരിപാലനത്തോടൊപ്പം ഈ മൂന്നുവർഷങ്ങൾക്കകം സഭയുടെ പ്രാന്തപ്രദേശങ്ങളിൽ എത്ര ഭവനങ്ങളിൽ സുവിശേഷത്തിന്റെ വിത്ത്‌ പാകാൻ തങ്ങൾക്ക്‌ ഇടയായി എന്നതും, നമുക്ക്‌ കുടുംബമായോ സഭയായോ എത്ര ഭവങ്ങളിൽ കടന്നുചെല്ലുവാൻ കഴിഞ്ഞു എന്നതും‌ നാം ഓരോരുത്തരും നമ്മോട്‌ തന്നെ ചോദിക്കാൻ ബാധ്യസ്ഥരാണ്. എത്ര വ്യക്തിജീവിതങ്ങൾ യേശുവിനെ തങ്ങളുടെ രക്ഷകൻ എന്നേറ്റുപറഞ്ഞ്‌ കൽപനയേറ്റ്‌ അഭിഷേകം പ്രാപിച്ച്‌ സഭയോട്‌ ചേരുന്നു എന്നുള്ളത്‌. അതിനായി കർത്താവിന്റെ അന്ത്യനിയോഗം ഏറ്റെടുത്ത്‌ നമുക്ക്‌ മുന്നേറാം..

വേദവാക്യം: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിപ്പിൻ. ( മർക്കോസ്‌ 15:16)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.