നിരോധനാജ്ഞയെ തുടർന്ന് ഏ. ജി. മലബാർ ഡിസ്ട്രിക്റ്റ് കൺവൻഷൻ ഇന്ന് റദ്ദാക്കി

കോഴിക്കോട്: നിരോധനാജ്ഞയെ തുടർന്ന് ഇന്ന് നടക്കാനിരുന്ന ഏ.ജി മലബാർ ഡിസ്ട്രിക്റ്റ് കൺവൻഷന്റെ ഇന്നത്തെ (ഏപ്രിൽ 19) കൺവൻഷൻ റദ്ദാക്കി.

എന്നാൽ വെളളിയാഴ്ച പകൽ നടക്കുന്ന
പാസ്റ്റേഴ്സ് കോൺഫറൻസ് നടക്കുമെന്ന് പബ്ളിസിറ്റി കൺവീനർ പാസ്റ്റർ അനീഷ് എം ഐപ്പ് അറിയിച്ചു.
അപ്രഖ്യാപിത ഹർത്താലിനെ തുടർന്ന് അക്രമങ്ങൾ ഉണ്ടായേക്കാമെന്ന ഇന്റെലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് കോഴിക്കോട് നഗരത്തിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ നിലവിൽ വന്നത് .
ഇതിനെത്തുടർന്നാണ് കൺവൻഷൻ ഒന്നാം ദിവസത്തെ കൺവൻഷൻ വേണ്ടെന്ന് വച്ചത്
കോഴിക്കോട് പട്ടണത്തിലെ ആർ.സി റോഡിലുള്ള ഏ.ജി. ട്രിനിറ്റി വർഷിപ്പ് സെന്ററിൽ പാസ് റ്റേഴ്സ് കോൺഫറൻസ് നടക്കും.

കോഴിക്കോട് കടപ്പുറത്തായിരുന്നു കൺവൻഷൻ നടത്താൻ തീരുമാനിച്ചിരുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like