കവിത: യൗവനം | ജിനേഷ് കെ.

പൂക്കൾ വിരിയുന്നു സുഗന്ധമീ
കാറ്റിലലയടിക്കുന്നു
വെല്ലുവിളികൾ നിറഞ്ഞതാം
അപകടമാമീകാലം

ഭൂമിയിൽ വീശുന്ന സുഗന്ധമാം
നിൻ ജീവസാക്ഷ്യം വേലയ്ക്കു
പോകുന്നിതാ നിൻ കരങ്ങൾ
പൊട്ടിയൊലിക്കുന്നിതായീ രക്ത ധമനികൾ

എരിവുള്ളയീ ജൻമാംശം ഇരുട്ടിൽ
തപ്പിതടഞ്ഞു വായിക്കുന്നിതാ
ജീവ പുസ്തകം കാലം തെളിയിച്ചു
ദൈവത്തിൻ വരദാനമാണിത്

മോഹങ്ങൾ കർത്തൻ തൻ സന്നിധിയിൽ
ഉരുകുന്ന മെഴുകുതിരിപോലെ
അണയാതെ ജ്വലിക്കുന്നിതാ
യൗവ്വന രക്തത്തുള്ളികൾ

തികച്ചും അശക്തവും ചിലപ്പോൾ
അല്പം നിസ്സാരവും ആണെങ്കിലും,
സ്വർഗ്ഗരാജ്യത്തിലെ അത്ഭുതകരമായ
ഒരു ഉറവിടം ഈ യവ്വനകാലം

ബുദ്ധിഹീനരാകാതെ കർത്താവിന്റെ
ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ
അപമാനത്തിനു പുറത്തുള്ള പെരുമാറ്റം
ദൈവിക കർമ്മങ്ങൾ വെളിപ്പെടുന്നതാം യവ്വനം

ജിനേഷ് കെ., ദോഹ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.