ഐ.പി.സി റാന്നി ഈസ്റ്റ് സെന്റർ 94-മത് കൺവൻഷന് അനുഗ്രഹ സമാപ്തി

റാന്നി : ഐ.പി.സി റാന്നി ഈസ്റ്റ് സെന്റർ 94-മത് കൺവൻഷൻ അനുഗ്രഹമായി സമാപിച്ചു. ഞായർ രാവിലെ 8 മണി മുതൽ വിശുദ്ധ സഭാ യോഗവും തിരുത്താഴ ശുശ്രൂഷയ്ക്ക് സ്റ്റേറ്റ് പ്രസിഡന്റ് പാ.കെ.സി.തോമസ് നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുയോഗത്തിൽ ഡോ.പോൾ മാത്യു പ്രസംഗിച്ചു.സെന്റർ ശുശ്രൂഷകൻ പാ.വർഗ്ഗീസ് എബ്രഹാം സമാപന സന്ദേശം നൽകി. കൺവൻഷനോട് അനുബന്ധിച്ച് നിർധനരായ രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണം റാന്നി എം.എൽ.എ. ശ്രീ.രാജു എബ്രഹാം നിർവ്വഹിച്ചു. ശ്രീ. ആന്റോ ആന്റണി.എം .പി .ആശംസ അറിയിച്ചു. പാ.ബെൻസൻ തോമസ്, ഡോ.എബ്രഹാം വർഗ്ഗീസ് എന്നിവർ അദ്ധ്യക്ഷത വഹിച്ചു. ലിവിംഗ് മ്യൂസിക്ക് റാന്നി ഗാനശുശ്രൂഷയ്ക്ക് നേതൃത്യം നൽകി. വലിയ ജനസാന്നിധ്യം കൊണ്ട് പെനിയേൽ ഗ്രൗണ്ടിൽ നടന്ന ഈ ആത്മീക സംഗമം ശ്രദ്ധേയമായി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading