ചാരുംമൂട് പള്ളി ആക്രമണം, പ്രതികൾ റിമാന്‍ഡില്‍

ചാ​രും​മൂ​ട്: ക​രി​മു​ള​യ്ക്ക​ലി​ൽ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ഇ​ട​വ​ക വി​കാ​രി​യെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു പ്ര​തി​ക​ളെ മാ​വേ​ലി​ക്ക​ര കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ചു​ന​ക്ക​ര പു​ത്ത​ൻ​പു​ര​യി​ൽ അ​രു​ൺ​കു​മാ​ർ, താ​മ​ര​ക്കു​ളം വേ​ട​ര​പ്ലാ​വ് ത​റ​യി​ൽ വ​ട​ക്കേ​തി​ൽ സു​നു , താ​മ​ര​ക്കു​ളം മേ​ക്കും മു​റി സെ​നി​ൽ ഭ​വ​ന​ത്തി​ൽ സെ​നി​ൽ​രാ​ജ് എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

സു​നു, അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​മാ​ണ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പ​ള്ളി​യി​ലെ​ത്തി​യ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി ഈ​സ്റ്റ​ർ കു​ർ​ബാ​ന​യ്ക്ക് എ​ത്തി​യ ഇ​ട​വ​ക വി​കാ​രി എം.​കെ വ​ർ​ഗീ​സ് കോ​ർ എ​പ്പി​സ്കോ​പ്പ​യെ​യും കു​ടും​ബ​ത്തെ​യും ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും പ​ള്ളി​യി​ലേ​ക്ക് ക​ല്ലേ​റ് ന​ട​ത്തു​ക​യും പ​ള്ളി​വ​ക കെ​ട്ടി​ടം അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു.
മന്ത്രി ഡോ.തോമസ് ഐസക്, ബിജെപി നേതാവ് ശ്രീധരൻ പിള്ള തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.
എന്തു വില കൊടുത്തും ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള അക്രമണങ്ങളെ സർക്കാർ നേരിടുമെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.