ചികിൽസയ്ക്ക് പണമില്ലാതെ പാസ്റ്റർ സുമനസ്സുകളുടെ കനിവ് തേടുന്നു

ഡൽഹി: പാസ്റ്റർ ബാബു കോശി കഴിഞ്ഞ 16 വർഷമായി നോർത്ത് ഇൻഡ്യയിൽ ഐ. പി. സി. ഡൽഹി സ്റേററ്റിന്റെ കീഴിൽ ഹിന്ദിക്കാരുടെ ഇടയിൽ പ്രവർത്തിക്കുന്ന ഒരു ദൈവദാസൻ ആണ്. എന്നാൽ ഈ കഴിഞ്ഞ ജനുവരി 25ന് കാലിൽ ഉണ്ടായ ഒരു മുറിവ് പഴുത്ത് വലിയ വൃണം ആകുകയും വലത്തേ കാൽ മുറിക്കത്തക്ക നിലയിൽ എത്തപ്പെട്ടു നിൽക്കുകയുമാണ്. ഇപ്പോൾ തന്നെ തന്റെ ചികിത്സാ ചെലവ് 7 ലക്ഷത്തിലധികം കഴിഞ്ഞു. തുടർന്നുള്ള ചികിത്സക്ക് പണം കണ്ടത്തുവാൻ ഉള്ള ബദ്ധപ്പാടിൽ ആണ്. ആകെയുണ്ടായിരുന്ന വീടും ഇതിനോടകം വിറ്റു എന്നാണ് അറിയുവാൻ കഴിഞ്ഞത്. വരുന്ന ചൊവ്വാഴ്ച 03.04.2018, നാല് മണികൂർ നീണ്ട ശസ്ത്രക്രിയക്ക് താൻ വിധേയനാകേണ്ടിയിരിക്കുന്നു. നല്ല ഒരു സാമ്പത്തികം ഉണ്ടങ്കിലേ ശസ്ത്രക്രിയ നടക്കുകയുള്ളു. ദൈവദാസന് പഠിച്ചു കൊണ്ടിരിക്കുന്ന രണ്ട് പെൺമക്കളും 12 വയസ് പ്രായമുള്ള ഒരു ആൺ പൈതലും ആണ് ഉള്ളത്.
ഈ ദൈവദാസന്റെത് തികച്ചും ഹിന്ദിക്കാരുടെ ഇടയിൽ ഉള്ള പ്രവർത്തനം ആയതു കൊണ്ട് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്.

ദൈവദാസന്റെ കാലിന്റെ ചിത്രം

ക്രൈസ്തവ എഴുത്തുപുര ഇതിനോടകം ഒരു കൈ സഹായം ഈ വിഷയത്തിൽ ചെയ്തിരുന്നു. പക്ഷേ ഈ കർതൃദാസന്റെ ചികിത്സയ്ക്കായി ഇനിയും ധാരാളം പണം ആവശ്യമായിരിക്കുന്നു.
ഹൃദയത്തിൽ നന്മ ബാക്കിയുള്ള, സഹായിക്കുവാൻ കഴിവുള്ള ദൈവമക്കൾ നിങ്ങളുടെ കഴിവിന്റെ പരമാവധി ഈ ദൈവദാസനെ സഹായിച്ചാലും. നിങ്ങൾക്ക് നേരിട്ട് വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടാവുന്നതാണ്.
അക്കൗണ്ട് നമ്പറും അദ്ദേഹത്തിന്റെ ഫോൺ നമ്പറും താഴെ കൊടുക്കുന്നു.
Pr. BABU KOSHY, Mobile: +919891714490
FEDERAL BANK
NEHRU PLACE
NEW DELHI
A/C NO 13020100205437
IFSC FDRL 0001302

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.