ദി പെന്തെക്കൊസ്ത് മിഷൻ അന്തർദേശീയ പ്രാർത്ഥനാവാരം സമാപിച്ചു

ചെന്നൈ: മുഴു ലോകത്തിലുമുള്ള ദി പെന്തെക്കൊസ്ത് മിഷൻ സഭകളിൽ ഈസ്റ്റർ വാരം മാർച്ച് 26 മുതൽ 31 വരെ ലോകത്തിന്റെ സമാധാനത്തിനും സഭയുടെ ആത്മീയ ഉണർവിനും വേണ്ടി ഇന്ത്യയിലെ 43 സെന്ററുകളിലെ എല്ലാ പ്രാദേശിക സഭകളിലും 65 ൽ പരം വിദേശ രാജ്യങ്ങളിലുള്ള എല്ലാ സഭകളിലും ഉപവാസ പ്രാർത്ഥനയും കാത്തിരിപ്പ്‌ യോഗവും നടന്നു. അനേക ക്രൈസ്തവർ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ നാളുകളിൽ സഭയുടെ എല്ലാ ശുശ്രൂഷകരും വിശ്വാസികളും ഉപവാസത്തോടും പ്രാർത്ഥനയോടും പങ്കെടുത്തു. മാർച്ച് 26 മുതൽ 31 വരെ രാവിലെയും വൈകിട്ടും എല്ലാ റ്റിപിഎം സഭകളിലും പ്രാർത്ഥനാവാരം നടന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.