പാസ്റ്റർ എം. എസ്. മാത്യു ഗുരുതരാവസ്ഥയിൽ; സഹായിക്കുവാൻ കഴിയുമോ?

തിരുവല്ല: ബദിയടുക്ക അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ പാസ്റ്റർ എം. എസ്. മാത്യു ഒരു യാത്ര മദ്ധ്യേ തിരുവല്ലയിൽ വെച്ചു തളർന്നു വീഴുകയും രക്തം ശർദ്ധിക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ആക്കി. ഇപ്പോൾ ICU വിൽ ആയിരിക്കുന്നു.

post watermark60x60

കാസർഗോഡ് ജില്ലയിലെ ഒരു അക്രൈസ്തവ മേഖലയാണ് ബദിയടുക്ക. പുതിയ പ്രവർത്തങ്ങൾ ആണ് ജില്ലയിൽ കൂടുതലും. അവിടുത്തെ പ്രവർത്തകൻ ആണ് ഇദ്ദേഹം.

പാൻക്രിയാസിസിൽ ഒരു മുഴ വളർന്നു അത് പൊട്ടി ആന്തരീക രക്തസ്രവം ഉണ്ടായിരിക്കുന്നു. അടിയന്തിരമായി ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ ജീവൻ അപകടത്തിൽ ആണ്.

Download Our Android App | iOS App

പെട്ടന്ന് ഉണ്ടായ ഈ സാഹചര്യത്തെ നേരിടുവാൻ കഴിയാതെ തന്റെ കുടുംബം തളർന്നിരിക്കു്ന്നു. ലക്ഷങ്ങൾ ചിലവുള്ള ചികിത്സ ആണ്. ദൈവജനം ഇല്ലാത്ത സ്ഥലത്താണ് ഈ പ്രവർത്തന സ്ഥലം. രണ്ടു പെണ്മക്കൾ ഉൾപ്പെടെ 3 മക്കൾ ഈ ദൈവദാസനുണ്ട്.

എല്ലാവരും ഈ വിഷയത്തിനായി പ്രാർത്ഥിക്കുകയും അതോടൊപ്പം ആർക്കെങ്കിലും സാമ്പത്തീകമായി ആ ദൈവദാസന്റെ ഭവനത്തെ സഹായിക്കാൻ കഴിയുമെങ്കിൽ ദയവായി ചെയ്യുവാൻ അഭ്യർത്ഥിഥിക്കുന്നു. നാളെയാണ് തന്റെ ഓപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്..

കൂടുതൽ വിവരങ്ങൾക്ക്:

Pastor Siju Scaria
(Kasaragod AG Presbyter)
📞 9497172514
📞 9048131251

-ADVERTISEMENT-

You might also like