സുവിശേഷ മഹായോഗവും സംഗീത വിരുന്നും

സൂറത്ത് : ഇന്ത്യാ പെന്തകോസ്ത് ചർച്ച് ഓഫ് ഗോഡ് (ഇച്ചാപ്പൂർ )ന്റെ ആഭിമുഖ്യത്തിൽ മാർച്ച്‌ 9, 10, 11 തീയതികളിൽ അത്വാഗേറ്റിലുള്ള ശിവഗൗരി ഹാളിൽ (വനിത വിശ്രാം കോമ്പൌണ്ട് ) വച്ച് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗിൽ കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ കെ. ജെ. തോമസ് കുമളി ദൈവവചനം ശുശ്രൂഷിക്കുന്നു. സംഗീതശുശ്രൂഷക്ക് ഹാർവെസ്റ്റ്‌ ബാന്റ്, സൂറത്തിനോട് ചേർന്ന് സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം കൊടുക്കും. ഐ. പി. സി. ഗുജറാത്ത്‌ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ പി. എ ജോർജ് കൺവെൻഷൻ പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യും. ഐ. പി. സി ഗുജറാത്ത്‌ സ്റ്റേറ്റ് സൌത്ത് സോൺ ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ ഡാനിയേൽ പോൾ അധ്യക്ഷത വഹിക്കും. പാസ്റ്റർ റോയ്. പി. ജോൺ, മനോജ്‌ വർഗീസ്, ജോയ് കെ. കെ എന്നിവർ കൺവൻഷന് നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like