പുസ്തകം പ്രകാശനം ചെയ്തു

മോൻസി മാമ്മൻ പൂനെ.

പൂനെ: പൂനെ യൂണിയൻ ബിബ്ലിക്കൽ സെമിനാരി അധ്യാപകനായ ഡോ. ജോൺസൻ തോമസുകുട്ടി രചിച്ച “Saint Thomas the Apostle: New Testament, Apocrypha, and Historical Traditions” പുസ്തകം യൂണിയൻ ബിബ്ലിക്കൽ സെമിനാരി അസിസ്റ്റന്റ് പ്രിൻസിപ്പാൾ ഡോ. ലാനു ജമീർ പ്രകാശനം ചെയ്തു.

post watermark60x60
ഡോ. ജോൺസൻ തോമസുകുട്ടി

പുസ്‌തകത്തിന്റെ ആദ്യ കോപ്പി സെമിനാരി ലൈബ്രേറിയൻ അർപിത് ദേശായി സ്വീകരിച്ചു. ബൈബിളിലെ യേശുവിന്റെ ശിഷ്യനായ തോമസിനെ കുറിച്ചുള്ള ആധികാരികമായ പഠനമാണ് പുസ്തകത്തിന്റെ ഇതിവൃത്തം.ദൈവശാസ്ത്ര പഠനരംഗത്തു ക്രിസ്തുശിഷ്യനായ തോമസിനെ കുറിച്ചുള്ള ആധികാരികമായ ഒരു പഠന ഗ്രന്ഥം ഇതാദ്യമായാണ് ഇന്ത്യയിൽ പ്രസിദ്ധീകരണം ചെയുന്നത്. വേദശാസ്ത്ര പഠനരംഗത്തു ഒട്ടേറെ പഠനങ്ങൾക്കു ഈ ഗ്രന്ഥം ഒരു മുതൽകൂട്ടാകുമെന്നു ഗ്രന്ഥകാരൻ പറഞ്ഞു. ഗ്രന്ഥകർത്താവ് യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിലെ പുതിയ നിയമ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു, അപ്പോൾ തന്നെ അറിയപ്പെടുന്ന പ്രഭാഷകനും വേദാധ്യാപകനുമാണ് ഗ്രന്ഥകർത്താവ്. തിയോളജിക്കൽ പ്രസിദ്ധീകരണരംഗത്തു പ്രമുഖരായ ബ്ലുംസ്ബെറി പബ്ലിക്കേഷനും T &T ക്ലാർക്, ന്യൂയോർക് സംയുകതമായി ചേർന്നാണ് ബുക്ക് പബ്‌ളിഷ്‌ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ കോപ്പികൾ amazon.com വഴി കരസ്ഥമാകാവുന്നതാണ്.

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like