ക്രൈസ്തവ എഴുത്തുപുരയിൽ നിന്നും കുടുംബ മാസിക നാളെ പുറത്തിറങ്ങുന്നു!

ക്രൈസ്തവ എഴുത്തുപുരയുടെ ഏറ്റവും പുതിയ പ്രസിദ്ധീകരണമായ ‘കുടുംബ മാസിക’ നാളെ പുറത്തിറങ്ങുന്നു. ദ്വൈവാരികയായി പ്രസിദ്ധീകരിച്ചു വന്ന പത്രമാണ് ഇനി മുതൽ എല്ലാ മാസവും മാസികയായി പുറത്തിറങ്ങുന്നത്. കുടുംബ മാസിക എന്ന നിലയിൽ വായനക്കാർക്ക് ആവശ്യമുള്ള വ്യത്യസ്ത വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് പുറത്തിറക്കുക. വായനക്കാരുടെ ഹൃദയം തൊട്ടറിയുന്നതിൽ ക്രൈസ്തവ എഴുത്തുപുര എന്നും മുന്നിലാണ്.
കുഞ്ഞുങ്ങൾക്കും യുവജനങ്ങൾക്കും സ്ത്രീകൾക്കും പ്രയോജനകരമാകുന്ന പംക്തികൾ ഉണ്ടാകും..

ആരോഗ്യം, നാം അറിയേണ്ടവർ, തിരിച്ചറിവുകൾ, പാചകം, ഗ്രന്ഥ പരിചയം തുടങ്ങിയ വിഭവങ്ങളും ഉണ്ടാകും.. സമ്പൂർണ്ണ ഫാമിലി മാഗസിൻ എന്ന നിലയിലാണ് ഇത് തുടർന്നും പുറത്തിറങ്ങുന്നത്. പരസ്യത്തിനായി പേജുകൾ നീക്കി വെച്ചിട്ടുണ്ട്.

ഏറ്റവും മികച്ച ലേ ഔട്ടിലും രൂപഭംഗിയിലും ഫുൾ മർട്ടികളറിലുമായിരിക്കും എല്ലാ മാസവും ആദ്യ ആഴ്ച മാസിക നിങ്ങളുടെ കരങ്ങളിൽ എത്തി ചേരുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.