എക്സൽ വി ബി എസ് ഡയറക്ടർ ട്രെയിനിങ് ക്യാമ്പ് അടൂരിൽ നടന്നു

ഇന്ത്യയിലെ പ്രമുഖ വി ബി എസ് ആയ എക്സൽ വി ബി എസ് നേതൃത്വത്തിൽ, കുട്ടികൾ സുരക്ഷിതരല്ലാതെ അപകടങ്ങളിൽ പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ യേശുവിന്റെ കൈകളിൽ നമ്മുടെ കുഞ്ഞുങ്ങളെ ഏൽപ്പിച്ചാൽ അവർ സുരക്ഷിതരാകും എന്ന ദർശനത്തോടെ 2018 എക്സൽ വി ബി എസ് ഡയറക്ടർ ട്രെയിനിങ് അടൂർ വിനെയാർഡ് ചർച്ചിൽ വെച്ചു നടന്നു. ഈ വർഷത്തെ ചിന്താവിഷയമായ ‘Safe Zone’ എന്ന വിഷയത്തെ ആസ്പദികരിച്ചാണ് എല്ലാ  വിഷയങ്ങളിലും ട്രെയിനിങ് നടത്തുന്നത്. പാസ്റ്റർ ഷിബു കെ. ജോൺ കല്ലടയുടെ നേതൃത്വത്തിലുള്ള ടീമാണ് ഈ വർഷം കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക് ആവേശഭരിതമായ ട്രെയിനിങ് കൊടുത്തത്. രാവിലെ 10 മണിക്ക് ആരംഭിച്ച സെഷൻ വൈകിട്ട് 4 മണിയോടെ അവസാനിച്ചു. വളരെ ആവേശത്തോടെയാണ് പ്രവർത്തകർ കടന്നു വന്നത്. പാട്ടുകൾ, ആക്ഷൻ സോങ്, ഗെയിമുകൾ, സ്‌കിറ്റുകൾ, ആക്റ്റിവിറ്റികൾ തുടങ്ങി കുട്ടികൾക്ക് വേണ്ട എല്ലാം അടങ്ങിയ എക്സൽ വി. ബി. എസ് ഇത്തവണ കുഞ്ഞുങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ പ്രവർത്തകർ പിരിഞ്ഞു.
സജു, പ്രീതി, ഷാജോ, ബ്ലെസ്സൻ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

post watermark60x60

-ADVERTISEMENT-

You might also like