കുവൈറ്റിൽ സ്വീകരണവും യാത്രയയപ്പും നടന്നു
കുവൈറ്റ്: ഹൃസ്വകാല സന്ദർശനത്തിന് കുവൈറ്റിലെത്തിയ ഐ. പി. സി ഉപാദ്ധ്യക്ഷനും ഫെയ്ത്ത് ഹോം ഡയറക്ടർ ബോർഡ് മെമ്പറുമായ പാസ്റ്റർ വിൽസൺ ജോസഫിന് സ്വീകരണവും ദീർഘ വർഷത്തെ കുവൈറ്റ് ജിവിതാനന്തരം സ്വദേശത്തേക്ക് പോകുന്ന പാസ്റ്റർ ജോസ് കുര്യൻ, കെ.ഐ. മാത്യു എന്നിവർക്ക് യാത്രയയപ്പും നൽകി.
റോയി കെ. യോഹന്നാന്റെ അദ്യക്ഷതയിൽ പാസ്റ്റർ സാം പനച്ചയിൽ, ജെയിംസ് മാത്യു കെ.പി. കോശി, ജേക്കബ് ജോൺ എന്നിവർ സംബന്ധിച്ചു. ഷിബു വി.സാം സ്വാഗതവും വിൽസൺ ജോസഫ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന വീഡിയോ പ്രദർശനം ഷാജി തോമസും വർഗ്ഗീസ് ജോന്നും (സന്തോഷ് ) നേതൃത്വം നൽകി.
-Advertisement-