ഇന്ത്യയിൽ മൊബൈൽ നമ്പറുകൾ ജൂലൈ മുതൽ 13 അക്കമാകും

മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന തീരുമാനത്തിനു പിന്നാലെ മറ്റൊരു സുപ്രധാന നീക്കവുമായി ടെലികോം മന്ത്രാലയം. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാനാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രാലയം വിവിധ മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കിക്കഴിഞ്ഞു….

മെഷീൻ ടു മെഷീൻ (എംടുഎം) ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സിം കാർഡുകളുടെ നമ്പർ 13 അക്കത്തിലേക്കു മാറ്റാനാണു ഡിഒടി സേവന ദാതാക്കൾക്കു നിർദേശം നൽകിയിരിക്കുന്നത്. അതായത് കാർഡ് സ്വൈപ്പിങ് മെഷീൻ പോലെയുള്ള ഒരു ഉപകരണത്തിൽ നിന്ന് അടുത്ത ഉപകരണത്തിലേക്കു ആശയ വിനിമയം നടത്തുന്ന സിം കാർഡുകളുടെ നമ്പറുകളാണു മാറ്റം വരുത്തുന്നത്.

ജൂലൈ ഒന്നു മുതല്‍ നല്‍കുന്ന എംടുഎം പുതിയ നമ്പറുകള്‍ 13 അക്കത്തിലുള്ളതാകും. നിലവിലുള്ള നമ്പറുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 13 അക്കമാക്കിത്തുടങ്ങും.ഡിസംബര്‍ 31 നകം രാജ്യത്തെ എംടുഎം സിം കാർഡുകളുടെ നമ്പർ 13 അക്കമാക്കണമെന്നാണ് കമ്പനികള്‍ക്ക് ടെലികോം ടെലികോം മന്ത്രാലയം നല്‍കിയിരിക്കുന്ന നിർദേശം.

post watermark60x60

സാധാരണ ഉപയോക്താക്കൾ സംസാരിക്കാൻ ഉപയോഗിക്കുന്ന സിം കാർഡുകൾക്ക് പേഴ്സൻ ടു പേഴ്സൻ (പിടുപി) സിം കാർഡുകൾ എന്നാണു പറയുന്നത്. ഇത്തരം സിം കാർഡുകൾ മാറ്റാൻ നിലവിൽ തീരുമാനമില്ല. അതിനാൽ ഇപ്പോഴത്തെ മാറ്റം സാധാരണ മൊബൈൽ ഫോൺ ഉപയോക്താക്കളെ ബാധിക്കില്ല.

10 അക്ക നമ്പര്‍ സമ്പ്രദായം അതിന്റെ പരമാവധി ഉപയോക്താക്കളിൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണു നമ്പർ സിസ്റ്റത്തിൽ മാറ്റം വരുത്താൻ ഡിഒടി തീരുമാനമെടുത്തിരിക്കുന്നത്.

Courtesy: Manorama News

-ADVERTISEMENT-

-ADVERTISEMENT-

You might also like