ന്യൂ ഇന്ത്യാ ചർച് ഓഫ് ഗോഡ് നിലമ്പൂർ സെന്റർ കൺവൻഷൻ
നിലമ്പൂർ: ന്യൂ ഇന്ത്യാ ചർച് ഓഫ് ഗോഡ് നിലമ്പൂർ സെന്റർ കൺവൻഷൻ മാർച്ച് 29, 30, 31, ഏപ്രിൽ 1 തീയ്യതികളിൽ നിലമ്പൂർ പീവീസ് ആർക്കേഡിലുള്ള മനാർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സെന്റർ പാസ്റ്റർ ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അജി ആന്റണി, അനിൽ കൊടിത്തോട്ടം, റോയി ചെറിയാൻ തുടങ്ങിയവർ പ്രസംഗിക്കും. ഞായറാഴ്ച സംയുക്ത ആരാധനയിൽ ന്യൂ ഇന്ത്യാ ചർച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി എ തമ്പി ശുശ്രുഷിക്കും. എക്‌സ്ട്രീം മെലഡീസ് ഗാനങ്ങൾ ആലപിക്കും.


- Advertisement -

Comments are closed.