സുവിശേഷ മഹായോഗവും സംഗീത വിരുന്നും

കറുകച്ചാൽ : മോർണിംഗ് പ്രയർ ഫെലോഷിപ്പിന്റെയും പ്രാദേശിക സഭകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും പാലമറ്റം പ്രത്യാശ നഗറിലുള്ള കൂനംപ്ലാക്കൽ പുരയിടത്തിൽ വച്ചു ഫെബ്രുവരി 25-ാം തീയതി മുതൽ 28-ാം തീയതി വരെ നടത്തപ്പെടുന്നു. ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെ മീറ്റിംഗുകൾ നടക്കും. പ്രസ്തുത മീറ്റിംഗിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ഷമീർ കൊല്ലം, പാസ്റ്റർ T.D ബാബു എറണാകുളം, പാസ്റ്റർ ബ്ലെസൻ മാത്യു ചെറിയനാട്, പാസ്റ്റർ എബി എബ്രഹാം പത്തനാപുരം എന്നിവർ ശുശ്രൂഷിക്കുന്നു. പാസ്റ്റർ K. J. ജോസഫ് കുളത്തുങ്കൽ (കൺവൻഷൻ ജനറൽ കൺവീനർ) പ്രാത്ഥിച്ചു ഉൽഘാടനം ചെയ്യും. സംഗീത ആരാധന ഹാർവെസ്റ്റ്‌ ഗോസ്പെൽ ബാന്റ് കോട്ടയം നേതൃത്വം കൊടുക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പാസ്റ്റർ K.J ജോയ് (മൊബൈൽ 9744716114) പാസ്റ്റർ ജോസഫ് തോമസ് (മൊബൈൽ 9526689831)

-ADVERTISEMENT-

-ADVERTISEMENT-

You might also like