വൈ. പി. ഇ. കൊട്ടരക്കര മേഖല സെമിനാറിന് അനുഗ്രഹിത സമാപ്തി

2018 ഫെബ്രുവരി പതിമൂന്നാം തിയതി കൊട്ടരക്കര ടൗൺ ചർച്ച് ഓഫ് ഗോഡ് സഭയിൽ വെച്ച് നടത്തപ്പെട്ടു. രാവിലെ 9:30 ന് ആരംഭിച്ച സമ്മേളനം മേഖലാ കോർഡിനേറ്റർ പാസ്റ്റർ അലക്സ് എബ്രഹാമിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് പസ്റ്റർ.എ. റ്റി.ജോസഫ് ഉദ്ഘാനം ചെയ്തു, സംസ്ഥാന സെക്രട്ടറി ബ്രദർ.മാത്യൂ ബേബി, ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ട്രഷറാർ പാസ്റ്റർ.കെ.ജി.ജോൺ എന്നിവർ സന്ദേശം നൽകി. ഇവ: ജിഫി യോഹന്നാൻ ക്ലാസ്സുകൾക്ക് നേതൃത്വം കൊടുത്തു, മേഖല ഗായക സംഘം ഗലീലി വോയ്സ് ശ്രൂതി മധുരമായ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർ നെബു യോഹന്നാൻ സ്വാഗതവും ബ്രദർ ഹാർവസ്റ്റ് തോമസ് നന്ദിയും പ്രകാശിപ്പിച്ചു, വൈ.പി.ഇ. സ്റ്റേറ്റ് ബോർഡ് അംഗങ്ങളായ പാസ്റ്റേഴ്സ് ബിനു ചെറിയാൻ, ഡെന്നിസ് വർഗ്ഗീസ്, സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ തോമസ് എം പുളിവേലി എന്നിവർ ആശംസ അറിയിച്ചു.

post watermark60x60

250 അംഗങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ അനേക യുവതി യുവാക്കൾ പുതിയ തീരുമാനങ്ങൾ എടുക്കുകയും സുവിശേഷ വേലക്കായി സമർപ്പിച്ചു. കൊട്ടാരക്കര ഡിസ്ട്രിക്റ്റ് പാസ്റ്റർ എബ്രഹാം മാത്യു, സെക്രട്ടറി തോമസ് എന്നിവരുടെ നേതൃത്വത്തിൽ മേഖല കമ്മറ്റി സമ്മേളനത്തിന് നേതൃത്വം നൽകി.

Download Our Android App | iOS App

-ADVERTISEMENT-

You might also like