തുറന്നെഴുത്ത്: ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഇന്നത്തെ പെന്തകോസ്ത് സംസ്കാരം

ജോൺസൻ വെടികാട്ടിൽ

സ്വന്തം സമൂഹത്തെയും, കൂട്ട് സഹോദരങ്ങളെയും പൊതു സമൂഹത്തിനു മുന്നില്‍ എത്രയും മോശമായി ചിത്രീകരിക്കാന്‍ സാധിക്കുമോ അത്രയും താണ നിലവാരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചു സമൂഹത്തില്‍ അവരെ അപഹസ്യരാക്കാന്‍ പെന്തകൊസ്തുകാരോളം കഴിവ് സിദ്ധിച്ച വെരോരു കൂട്ടര്‍ ഇല്ല. സമൂഹ മാധ്യമങ്ങളാണ് ഇതുനു പലപ്പോഴും വേദിയാകുന്നതും. ന്യായവാദം പറയുന്നവര്‍ക്ക് അപ്പോസ്തോലന്മാരുടെ ലേഖനങ്ങളില്‍ ഒന്ന് രണ്ടിടത്തുപയോഗിചിരിക്കുന്ന “തര്‍ജ്ജനം, ശാസന” എന്നീ വാക്കുകള്‍ കൂട്ട്.

വിമര്‍ശിക്കപ്പെടെണ്ടിയതിനെയോട്ട് വിമര്‍ശിക്കുന്നുമില്ല, ഉപദേശപരമായി വലിയ പ്രാധാന്യമില്ലാത്ത കാര്യങ്ങളെ വ്യക്തി ഹത്യ നിലവാരത്തില്‍ താഴ്ത്തി വിമര്‍ശിച്ചു സായൂജ്യ മടയുകയും ചെയ്യുന്നു എന്നതാണ് ഇന്നത്തെ അഭിനവ പെന്തകൊസ്തു ഉപദേശ സംരക്ഷകരുടെ പ്രധാന ഹോബി. പെന്തകൊസ്തു വേദികളില്‍ തന്നെ വളര്‍ന്നു വരുന്ന, യേശു നാമം, യഹോവ സാക്ഷികള്‍, മറ്റു ഇതര കള്ട്ടുകള്‍ ഇതൊന്നും വിമര്‍ശകര്‍ക്ക് ഒരു വിഷയമേ അല്ല.. കാരണം ഇതൊകെ വിമര്‍ശന വിധേയമാക്കിയാല്‍ പെന്തകോസ്ത് നന്നായാലോ…? നമ്മുടെ സമൂഹം നന്നയാല്‍ പിന്നെ വിമര്‍ശന പോസ്റ്റുകള്‍ ഇട്ടു കമന്റും ലൈക്കും മേടിക്കാനും കഴിയുകയില്ലല്ലോ..

സ്വന്തം അവയവങ്ങളില്‍ മുറിവുണ്ടാക്കിയും , അന്ന്യന്റെ വേദന ആസ്വദിച്ചുമൊക്കെ സന്തോഷിക്കുന്ന മാനസീക അസുഖങ്ങള്‍ ഉണ്ട്. അതിന്റെ വേറൊരു രൂപമാണ് സഭയകുന്ന ശരീരമാകുന്ന അവയവത്തിലെ ഏതെങ്കിലും ഒരു വ്യക്തിക്കെതിരെ മുറിവ് ഉണ്ടാക്കുന്ന പോസ്റ്റുകള്‍ ഇട്ടു സംതൃപ്തിയടയുന്നവര്‍.

ബ്ര. പി. ജി വര്‍ഗ്ഗീസാണ് ഇപ്പോളത്തെ പൊങ്കാല വീരന്മാരുടെ പുതിയ ഇര. രണ്ടാഴ്ച മുന്നേ ചര്‍ച്ച് ഓഫ് ഗോഡിലെ പാ. ജെ. ജെ ജോസഫായിരുന്നു. അതിനു മുന്നേ കുമ്പനാട് പാടിയ പാട്ടും അത് പാടിയ പെര്സിസും, അതെഴുതിയ പാ. റെജി നാരയണനുമായിരുന്നു. എല്ലാ ദിവസവും എന്തെങ്കിലും വീണുകിട്ടും സമൂഹ മാധ്യമത്തിലെ പൊങ്കാല വീരന്മാര്‍ക്കു ആഘോഷിക്കാന്‍…

ലൈവ് ആയി നില്‍കുന്ന ബ്ര. പി. ജി വര്‍ഗീസിന്‍റെ ഡാന്‍സ് വിഷയം എടുക്കാം… അദ്ദേഹം നേടിയ ആത്മാക്കളുടെ ഒരു 1% നേടിയിട്ടാണോ വിമര്‍ശന വീരന്മാര്‍ അദ്ദേഹത്തിനെതിരെ വാള്‍ എടുക്കുന്നത്? സുവിശേഷ വേലയുടെ അഭിവൃത്തിക്ക് വേണ്ടി അദ്ദഹം ചെയ്ത ത്യാഗത്തിന്റെ 1% ചെയ്തിട്ടാണോ വിദേശ രാജ്യങ്ങളില്‍ ഇരുന്നു എല്ലാ സൗകര്യവും അനുഭവിക്കുന്നവര്‍ അദ്ദേഹത്തിനെ വെട്ടാന്‍ കത്തിയുമായി നടക്കുന്നത്? ഭാരത സുവിശേഷീകരണത്തില്‍ അദ്ദേഹത്തിന്‍റെ ദര്‍ശനത്തിന്റെ 1% ഉള്ളവരാണോ അദ്ദേഹത്തെ സുവിശേഷം പറയാന്‍ പഠിപ്പിക്കുന്നത്‌?

ജീവിതം തന്നെ സന്ദേശമാക്കി ഒരു രാജ്യത്തിലെ ഭൂരിപക്ഷം മേഖലകളിലും സുവിശേഷ ദൗത്യവുമായി എത്തി അനേകരെ ക്രിസ്തുവിന്റെ രാജ്യത്തിലേക്ക് ആദായാപ്പെടുത്തിയ ജീവിക്കുന്ന അഭിഷക്തനാണ് സ്നേഹമുള്ളവര്‍ “പി.ജി അങ്കിള്‍“ സ്നേഹപൂര്‍വ്വം വിളിക്കുന്ന ബ്ര. പി.ജി വര്‍ഗ്ഗീസ്.

ഇനി വിമര്‍ശനത്തിലേക്ക് വരാം;
അദ്ദേഹം ഉപയോഗിച്ചത് ഇന്ത്യയുടെ ദേശീയ പതാക ആണെന്നാണ് വിമര്‍ശകരുടെ കണ്ടെത്തല്‍. ഇന്ത്യയുടെ ദേശീയ പതാക കണ്ടാല്‍ തിരിച്ചറിയാന്‍ കഴിവില്ലാത്തവര്‍ ഒന്നുമല്ല അദ്ദേഹത്തെ വിമര്‍ശിച്ചവര്‍. പിന്നെ… വിമര്‍ശിക്കാന്‍ ഒരു വിഷയം വേണം അത്ര തന്നെ… സംഘ് പരിവാര്‍ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിനു വാട്സപ്/ ഫേസ് ബുക്ക്‌ ഗ്രൂപ്പുകളിലാണ് ആ വീഡിയോ വ്യാജ വര്‍ത്തമാനം ചമച്ചു ഷെയര്‍ ചെയ്യപ്പെടുന്നത്. ചില ഓണ്‍ലൈന്‍ പതങ്ങളും അതേറ്റെടുത്തു. നമ്മളെ അടിക്കാനുള്ള വടി നമ്മള്‍ തന്നെ വെട്ടി കൊടുക്കുന്നതിനു തുല്യമാണിത്.
അദ്ദേഹം അന്ന് വീശിയത് ദേശീയ പതാക അല്ല എന്നതാണു വാസ്തവം. പക്ഷെ അസത്യത്തിനു സത്യത്തെക്കാള്‍ വേഗത കൂടുതലാണ്. ഈ സത്യം മനസിലാക്കി ചിലർ അദ്ദേഹത്തോടു നേരിട്ടും , അല്ലാതെയുമൊക്കെ ക്ഷമാപണം നടത്തിയെങ്കിലും കാര്യങ്ങള്‍ അപ്പോളേക്കും കൈവിട്ടു പോയികഴിഞ്ഞു. ഇനിയെങ്കിലും ഒരു സന്ദേശം ഷെയര്‍ ചെയ്യുന്നതിന് മുന്നേ രണ്ടുവട്ടം ആലോചിക്കുക…

ഇനി യാഥാര്‍ത്യത്തിലേക്ക് വരാം;
നമ്മുടെ ഒരു ദൈവ ദാസന്‍ അല്ലെങ്കില്‍ ഒരു കൂട്ട് സഹോദരന്‍, അബദ്ധത്തില്‍ എന്തെങ്കിലുമൊരു ഏടാകൂടത്തില്‍ പെട്ടു എന്നിരിക്കട്ടെ? അത്തരം വിഷയങ്ങള്‍ സുവിശേഷ വിരോധികള്‍ പോലും ശ്രദ്ധിക്കുന്നതിന് മുന്നേ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശന വിധേയമാക്കുന്നവര്‍ ഓര്‍ക്കുക….ഇത് സംഭവിക്കുന്നത് നമ്മുടെ കുടുംബങ്ങളില്‍ ആണെങ്കില്‍ നമ്മുടെ പ്രതികരണം എങ്ങനെ ആയിരിക്കും? എന്ത് കൊണ്ട് കൂട്ട് സഹോദരങ്ങളോട് ക്ഷമിക്കാന്‍ നമ്മുടെ മനസ് അനുവദിക്കുന്നില്ല. ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന സുവിശേഷ വിരുദ്ധ പ്രശ്നങ്ങളില്‍ ഭൂരിഭാഗത്തിന്റെയും പിന്നില്‍ ചരടുവലി നടത്തുന്നത് പെന്തകോസ്ത് വിശ്വാസികള്‍ തന്നെയാണ് എന്നതാണു വാസ്തവം. സത്യം പറഞ്ഞാല്‍ നമ്മള്‍ നമ്മുടെ കഞ്ഞിയില്‍ പാറ്റ ഇടുകയാണ് ചെയ്യുന്നത്. നമ്മള്‍ തന്നെ നമ്മളെ അടിക്കാനുള്ള വടി സുവിശേഷ വിരോധികള്‍ക്ക് എത്തിച്ചു കൊടുക്കുന്നവരായി മാറരുത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.