എക്സൽ മിനിസ്ട്രീസ് 11-ാം വർഷത്തിലേക്ക്..

പത്തനംത്തിട്ട: ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ ഇടയിലെ പ്രമുഖ പ്രവർത്തനമായ എക്സൽ മിനിസ്ട്രീസ് വിജയകരമായി 11-ാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. തികച്ചും കുഞ്ഞുങ്ങളെ ക്രിസ്തുവിൽ മികവുള്ളവരാക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന എക്സൽ മിനിസ്ട്രീസ് കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് തന്നെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ലോകരാജ്യങ്ങളിലും അറിയപ്പെടുന്ന പ്രവർത്തനമായി മാറിയിരിക്കുകയാണ്. ഇന്ന് 10. ഓളം ഡിപ്പാർട്ട്മെൻറുകളായി 20 ൽ അധികം പൂർണ്ണ സമയ പ്രവർത്തകരും 50ൽ അധികം സന്നദ്ധ പ്രവർത്തകരുമായി മുന്നോട്ട് പോകുന്നു…
ഈ കാലഘട്ടങ്ങളിൽ ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ എന്നിവരാണ് ഈ പ്രവർത്തനത്തിന്റെ നേതൃത്വനിര…

പ്രധാന പ്രവർത്തനങ്ങൾ

എക്സൽ വിബിഎസ്
എക്സൽ ഹോപ്പ്
എക്സൽ സ്നേഹിതൻ
എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം
എക്സൽ പബ്ലിക്കേഷൻ
എക്സൽ മീഡിയ
എക്സൽ റിഥംസ്
എക്സൽ ക്ലബ്..

ഈ വർഷത്തെ എക്സൽ വിബിഎസ് ചിന്താവിഷയം കുഞ്ഞുങ്ങൾക്ക് യഥാർത്ഥ സുരക്ഷിത സ്ഥാനം എന്താണെന്ന് പരിചയപ്പെടുത്തുന്ന സേഫ് സോൺ എന്നതാണ്.

11-ാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന എക്സൽ മിനിസ്ട്രീസിന് ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.