സമൂഹത്തെ തിരുത്തേണ്ടവർ മൗനരായിരിക്കുന്നു: മാർ ക്ലീ​മി​സ് കാതോ​ലി​ക്കാ ബാ​വ

.

കു​മ്പനാട്ട്: നി​ര​ന്ത​ര​മാ​യ തി​രു​ത്ത​ലു​ക​ൾ​ക്കു സ​മൂ​ഹം വി​ധേ​യ​പ്പെ​ട്ടേ മ​തി​യാ​കൂ​വെ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ.

കു​മ്പ​നാ​ട് സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ന്നാ​ൽ തി​രു​ത്ത​ലു​ക​ൾ കൊ​ടു​ക്കേ​ണ്ട​വ​രു​ടെ എ​ണ്ണം കു​റ​യു​ക​യും തി​രു​ത്ത​ലു​ക​ൾ​ക്കു വി​ധേ​യ​രാ​കേ​ണ്ട​വ​ർ കൂ​ടി​വ​രി​ക​യു​മാ​ണെ​ന്ന് ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു.കു​ടും​ബ​ങ്ങ​ളി​ലെ പ​ര​സ്പ​ര ആ​ശ​യ​വി​നി​മ​യം കു​റ​ഞ്ഞു. മൊ​ബൈ​ൽ, ടി​വി ഉ​പ​യോ​ഗം പ​ര​സ്പ​ര സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കു വി​ര​മ​മി​ട്ടു.
മാ​താ​പി​താ​ക്ക​ളെ വൃ​ദ്ധ സ​ദ​ന​ങ്ങ​ളി​ലാ​ക്കു​ന്ന പ്ര​വ​ണ​ത കൂ​ടി വ​രി​ക​യാ​ണെ​ന്നും ഇ​തി​നു മാ​റ്റ​മു​ണ്ടാ​കാ​ൻ ചെ​റു​പ്രാ​യ​ത്തി​ലേ ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മാ​ർ ക്ലീ​മി​സ് ബാ​വ കൂ​ട്ടി​ച്ചേ​ർ​ത്തു.

തി​രു​വ​ല്ല അ​തി​രൂ​പ​ത വി​കാ​രി ജ​ന​റൽ മോ​ൺ. ചെ​റി​യാ​ൻ താ​ഴ​മ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ പ​ത്മ​ഭൂ​ഷ​ൺ ബ​ഹു​മ​തി ല​ഭി​ച്ച ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മ്മാ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യെ ക​ർ​ദി​നാ​ൾ ഏ​ല​യ്ക്കാ ഹാ​ര​മ​ണി​യി​ച്ചും ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പൊ​ന്നാ​ട​യ​ണി​യി​ച്ചും ആ​ദ​രി​ച്ചു.

ചാ​രി​റ്റി ഫ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യും സു​വ​നീ​ർ പ്ര​കാ​ശ​നം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യും നി​ർ​വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​. പി, കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി കി​ഴ​ക്കേ​ട​ത്ത്, അ​ഡ്വ. തമ്പാൻ തോ​മ​സ് എ​ക്സ് എം​. പി, കോ​യി​പ്രം ഗ്രാ​മ​ പ​ഞ്ചാ​യ​ത്തം​ഗം ലി​ല്ലി​ക്കു​ട്ടി ചി​റ്റേ​ഴ​ത്ത്, വെ​ണ്ണി​ക്കു​ളം മേ​ഖ​ലാ വി​കാ​രി ഫാ. ​അ​ല​ക്സ് ക​ണ്ണ​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ലാ​റ്റി​നം ജൂ​ബി​ലി​യ്ക്ക് സ​മാ​പ​നം കു​റി​ച്ചു ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.