സാം പടിഞ്ഞാറേക്കര ക്രൈസ്തവ എഴുത്തുപുര അസ്സോസിയേറ്റ് മിഷൻ ഡയറക്ടർ

“വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ, പരിശുദ്ധൻ പരിശുദ്ധനെ” തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ക്രൈസ്തവ കൈരളിക്കു സമ്മാനിച്ച സാം പടിഞ്ഞാറേക്കര, ക്രൈസ്തവ എഴുത്തുപുര അസോസിയേറ്റ് മിഷൻസ് ഡയറക്ടറായി ചുമതലയേറ്റു. വടക്കേന്ത്യൻ മിഷൻ പ്രവർത്തനങ്ങളിൽ ക്രൈസ്തവ എഴുത്തുപുര പുതിയ മുന്നേറ്റങ്ങൾ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് സാമിനെ പുതിയ ദൗത്യം ഏൽപ്പിച്ചത്. മിഷൻ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഭകളെയും പ്രയോജനപ്രദമായനിലയിൽ മിഷൻ പ്രവർത്തനങ്ങളിൽ അവസരം നൽകുക എന്നതാണ് കെ ഇ ലക്ഷ്യമിടുന്നത്.

മിഷൻ പ്രവർത്തങ്ങൾ ചൂഷണ വേദികൾ ആകുന്നു എന്ന പരാതികൾക്കും യാഥാർഥ്യങ്ങൾക്കും പഴിയടച്ചുള്ള പ്രവർത്തങ്ങളാണ് ക്രൈസ്തവ എഴുത്തുപുര വിഭാവനം ചെയുന്നത്. താല്പര്യമുള്ളവർക്ക് സമയലഭ്യത അനുസരിച്ചു പ്രവർത്തന മേഖലകളിൽ നേരിട്ട് പ്രവർത്തന നിരതരാകാം. സ്റ്റാൻലി അടപനാംകണ്ടതിൽ ആണ് ക്രൈസ്തവ എഴുത്തുപുരയുടെ മിഷൻസ് ഡയറക്ടർ.

കുടുംബമായി കാനഡയിൽ താമസിച്ചു സോഷ്യൽ വർക്കർ ആയി പ്രവർത്തിക്കുന്ന സാം പടിഞ്ഞാറേക്കര മിഷൻ പ്രവർത്തനങ്ങളിൽ അതീവ താല്പരനാണ്. ഭാര്യ ബയൂല സാം . അവർക്കു രണ്ടു കുട്ടികളാണുള്ളത്.
മിഷൻ പ്രവർത്തനങ്ങളിൽ അനന്ത സാധ്യതകളുലും പ്രവർത്തങ്ങളുമായി കൈ കോർക്കുവാൻ സാധിച്ചതിൽ താൻ വളരെ സന്തോഷിക്കുന്നു എന്ന് അദ്ദേഹം പ്രതികരിച്ചു…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.