പിവൈപിഎ ജില്ലാസമ്മേളനം പെരിന്തൽമണ്ണയിൽ

മലപ്പുറം: പിവൈപിഎ മലപ്പുറം മേഖലയുടെ ജില്ലാസമ്മേളനം ജനുവരി ജനുവരി 26 ന് പെരിന്തൽമണ്ണ പഠിപ്പുര സ്റ്റേഡിയത്തിൽ നടക്കും.

വൈകിട്ട് 4.30 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ഐപിസി മലബാർ മേഖലാപ്രസിഡണ്ട്  പാസ്റ്റർ ജോൺ ജോർജ് അധ്യക്ഷത വഹിക്കുകയും പിവൈപിഎ സംസ്ഥാനപ്രസിഡണ്ട് സുധി കല്ലുങ്കൽ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. പിവൈപിഎ സംസ്ഥാന സെക്രട്ടറി ലൈജു ജോർജ്, പാസ്റ്റർ കെ.ഒ. തോമസ് എന്നിവർ മുഖ്യ സന്ദേശം നൽകും. പൊതുസമ്മേളനം കൂടാതെ പ്രതിനിധി സമ്മേളനം, തെരുവു നാടകം, സാമൂഹ്യപ്രവർത്തനം, സുവിശേഷറാലി എന്നിവ നടക്കും. ജാഥ ക്യാപ്റ്റനായി പിവൈപിഎ മലബാർ മേഖലാ പ്രസിഡണ്ട് സാം കൊണ്ടാഴിയും വൈസ് ക്യാപ്റ്റനായി ജോസഫും സുവിശേഷറാലിയ്ക്ക് നേതൃത്വം നൽകും. പിവൈപിഎ മലപ്പുറം മേഖലാ പ്രസിഡണ്ടായി ഇവാ. ജോജി എബ്രാഹാം,സെക്രട്ടറിയായി ഇവാ. പ്രയ്സൺ കോഴാമല, ട്രഷറാറായി വിനോഷ് മാത്യു എന്നിവരടങ്ങുന്ന കമ്മറ്റി പ്രവർത്തിച്ചുവരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like