പെന്തകോസ്ത് സഭകളുടെ നേതൃത്വനിരയുമായി കുമ്പനാട് ഹെബ്രോൻ പുരം

കുമ്പനാട് : ജനുവരി 14 ന് ആരംഭിച്ച 94 – മത് ഇന്ത്യ പെന്തക്കോസ്തു ദൈവസഭ അന്തർദേശീയ കൺവൻഷന്റെ മൂന്നാം ദിന യോഗങ്ങൾ സമാപിച്ചു. ഐപിസി ജനറൽ പ്രസിഡന്റ് പാ. ജേക്കബ് ജോണിന്റെ ദർശന പ്രകാരം ഏപ്രിൽ 10 ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന 12 മണിക്കൂർ ഐക്യകൂട്ടായ്മയുടെ മുന്നോടിയായി വിവിധ പെന്തക്കോസ്തു പ്രസ്ഥാനങ്ങളിലെ നേതൃനിരയിലെ ദൈവദാസന്മാർ ഹെബ്രോൻപുരത്തു മഹാസമ്മേളനത്തെ അഭിസംബോധന ചെയ്തു. പാസ്റ്റർമാരായ കെ. സി. സണ്ണികുട്ടി (ദൈവസഭ കേരള റീജിയൻ സ്റ്റേറ്റ് ഓവർസിയർ), പി. ജെ. തോമസ് (കല്ലുമല്ല ദൈവസഭ), ഒ. എം. രാജുകുട്ടി (WMI), പാ. തോമസ് ഫിലിപ്പ് (ന്യൂ ഇന്ത്യ ബൈബിൾ ചർച്, സ്റ്റേറ്റ് പ്രസിഡന്റ്), വി. എ. തമ്പി (പ്രസിഡന്റ്, ന്യൂ ഇന്ത്യ ദൈവസഭ), ആർ. എബ്രഹാം (ജനറൽ സെക്രട്ടറി, ന്യൂ ഇന്ത്യ ദൈവസഭ), പാ. ഫിന്നി ജേക്കബ് (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്), സി.സി. തോമസ് (ചർച്ച് ഓഫ് ഗോഡ്, സ്റ്റേറ്റ് ഓവർസിയർ), പാ. പി. എസ്. ഫിലിപ്പ് (എ. ജി. മലയാളം ഡിസ്ട്രിക്ട്, അസ്സി: സൂപ്രണ്ട്) എന്നിവർ പങ്കെടുത്തു. ഐപിസി ജനറൽ സെക്രട്ടറി പാ. ഡോ. കെ. സി. ജോൺ അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. പാ. വത്സൻ എബ്രഹാം അനുഗ്രഹ പ്രാർത്ഥന നടത്തി.

പാ. ഗെർസിം പി. ജോൺ (UAE) യുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ പാസ്റ്റർമാരായ വിൽസൺ വർക്കി (ന്യൂയോർക്), ബി. മോനച്ചൻ (കായംകുളം) എന്നിവർ വചന ശുശ്രുഷ നിർവഹിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like