താലന്ത് പരിശോധന നടത്തി

ചെന്നൈ: ഐ പി സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റ് സണ്ടേസ്കൂൾസ് അസോസ്സിയേഷൻ സണ്ടേസ്കൂൾ കുട്ടികൾക്കുള്ള താലന്ത് പരിശോധന അമ്മിച്ചക്കര സയോൺ അസംബ്ലി സഭയിൽ വച്ച് നടത്തി. സെൻറർ മിനിസ്റ്റർ പാ. സാമുവേൽ സി വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു. സയോൺ അസംബ്ലി അമ്മിച്ചക്കര ഒന്നാം സ്ഥാനവും ശാലേം അസംബ്ലി കോടംബാക്കം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പാസ്റ്റർസ് – ജോസ് പ്രസാദ്, റ്റി. ഒ ജോണി, എബി തോമസ്, ഏബ്രഹാം ജോർജ്ജ്, മാത്യു പി. തോമസ്, പി. ഡി. തോമസ്, റെജി ജോർജ്ജ്, റിജു എം. കുര്യൻ, ബ്രദർ സാജൻ മാത്യു എന്നിവർ പ്രസംഗിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like