ഇനി മുതൽ ആരാധനാലയങ്ങൾ സിനിമാ ചിത്രീകരണത്തിന് നൽകില്ല

കൊച്ചി: സീറോ മലബാര്‍ സഭയുടെ പള്ളികളും ചാപ്പലുകളും ഇനി മുതല്‍ സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുവാൻ അനുമതി നല്കില്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സൂനഹദോസ് അറിയിച്ചു.

പള്ളികളില്‍ ചിത്രീകരിച്ച ചില സിനിമകളും വൈദികരെയും സഭയെയും ക്രൈസ്തവ സഭകളേയും അപമാനിക്കുന്ന വിധത്തിലായിരുന്നു. ഇത്തരത്തിൽ ആക്ഷേപിക്കുന്ന നിലപാടുകളോട് യോജിക്കുവാൻ കഴികയില്ല.

ആരാധനാലയമാണ് എന്ന പരിഗണന പോലും നല്കാതെയാണ് പള്ളിക്കുള്ളില്‍ സിനിമാക്കാരുടെ പ്രവര്‍ത്തനങ്ങള്‍ എന്നതും ഇത്തരമൊരു തീരുമാനം എടുക്കാന്‍ കാരണമായി. പാലാ രൂപതയാണ് ഇക്കാര്യത്തില്‍ ആദ്യമായി ഒരു തീരുമാനം എടുത്തത്.

ആത്മീയചാനലുകള്‍ക്ക് മാത്രമേ കത്തോലിക്കാ ദേവാലയങ്ങള്‍ ചിത്രീകരണത്തിനായി നല്കുകയുള്ളൂ എന്നും സൂനഹദോസ് തീരുമാനം എടുത്തിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.