ന്യു ഇന്ത്യ ദൈവസഭ (NICOG) ജനറൽ കൺവൻഷൻ ജനുവരി 10 മുതൽ

കൺവൻഷൻ ക്രൈസ്തവ എഴുത്തുപുരയിൽ തത്സമയം

ചിങ്ങവനം: ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ ജനുവരി 10 മുതൽ 14 വരെ ചിങ്ങവനം ബെഥേസ്ദാ നഗറിൽ നടക്കും. സഭാ പ്രസിഡന്റ് പാസ്റ്റർ വി. എ തമ്പി ഉത്ഘാടനം ചെയ്യും. അനുഗ്രഹിതരായ ദൈവദാസൻമാർ വിവിധ ദിവസങ്ങളിൽ ശ്രുശ്രൂഷിക്കുന്നു. മിഷൻ മീറ്റിംഗ്, സഹോദരി സമ്മേളനം, ബൈബിൾ സ്റ്റഡി, വൈ. പി. സി. എ, സണ്ടേസ്കൂൾ വാർഷിക മീറ്റിംങ്ങ് എന്നിവയും വിവിധ ദിവസങ്ങളിലായി ഉണ്ടായിരിക്കും. ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും. ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും. ജനറൽ കൺവൻഷന്റെ അനുഗ്രഹത്തിനായി ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ഉപവാസ പ്രാർത്ഥന നടന്നുകൊണ്ടിരിക്കുന്നു. ഈ വർഷം വിപുലമായ ക്രമീകരങ്ങൾ ആണ് ഒരിക്കിയിരിക്കുന്നത്. വിവിധ കമ്മറ്റികൾ സജീവമായി പ്രവർത്തിക്കുന്നു എന്നു പബ്ലിസിറ്റിയുടെ ചുമതല വഹിക്കുന്ന പാസ്റ്റർ ലിജോ ജോസഫ് തടിയൂർ ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു. പവർ വിഷൻ, സെറാഫ്സ്, മിഡില്‍ ഈസ്റ്റ്‌ ക്രിസ്ത്യന്‍ മിനിസ്ട്രീസ്, ക്രൈസ്തവ എഴുത്തുപുര തുടങ്ങിയ മീഡിയായികളില്‍  പ്രോഗ്രാം ലൈവ് ആയി ഉണ്ടായിരിക്കുന്നതുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.