ചെറുചിന്ത: ക്രിസ്തുവിനോട് കൂടെ | ജിനേഷ് കെ

ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. യോഹന്നാൻ 1-1
അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.യോഹന്നാൻ 1-4
ഇന്ന് അവൻ നമ്മളുടെ കൂടെ വസിക്കുന്നു. മരണാന്തരമായാ നിമിഷങ്ങൾ ഉത്കണ്ഠയോടെ കാണാതെ അപ്പോൾ പറയാൻ കഴിയണം മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ വെളിപ്പാട്‌ 1-18 ഉള്ളവൻ നമ്മോടു കൂടെ ഉണ്ടു എന്ന് വിചാരം ഉണ്ടകിൽ നിങ്ങൾ ജയിച്ചു.ജീവിതം ലക്ഷ്യം ഇല്ലാതെ പോകുമ്പോൾ ജീവിതത്തെ ക്രിസ്തുവിന്റെ കയ്യിൽ ഏല്പിച്ചു കൊടുക്കുക.
ദൈവത്തിന്റെ ദാസൻ ആയ ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തു.ഭൂമി ശാപം കൊണ്ട് നിറഞ്ഞും മ്ലേച്ഛതയിലും ആയ ജനസമൂഹം ഉള്ള സമയത്തും ഹാനോക്ക് ദൈവത്തോട് കൂടെ നടന്നു.
പതഞ്ഞൊഴുകുന്ന നയാഗ്രാ നദി അതിഭയാനകമായ അലർച്ചയോടെ ആയിരകണക്കിന് അടി താഴെയുള്ള പാറക്കെട്ടുകളിലേക്കു തല്ലി അലച്ചു വീഴുന്നു. ഈ വെള്ളച്ചാട്ടത്തിനു മുകളിൽ ഇരുകരകളേയും ബന്ധിച്ചുകൊണ്ട് 1,100 അടി നീളം വരുന്ന ഒരു വടം വലിച്ചുകെട്ടിയിരിക്കുകയാണ്.
ജൂൺ 30 1858 ആണ് സംഭവം ഉയരത്തിൽ കയറിന് മുകളിലൂടെ നടക്കുന്നതിൽ പ്രസിദ്ധിനേടിയിട്ടുള്ള അഭ്യാസി ചാൾസ് ബ്ലോണ്ടിൻ ഈ അത്യാപൽക്കരമായ പ്രകടനം കാഴ്ച വയ്ക്കുന്നത്.ചരിത്രപ്രധാനമായ ഈ മുഹൂർത്തിനു സാക്ഷ്യം വഹിക്കാൻ പതിനായിരക്കണക്കിന് ആളുകൾ നയാഗ്രയുടെ ഇരു കരകളിലും തടിച്ചുകൂടിയിരിക്കുന്നു.
ഉടുവിൽ പ്രകടനം ആരുംഭിച്ചു ബാലൻസിനുവേണ്ടി 40 പൗണ്ട്‌ ഭാരമുള്ള ഒരു വടി കുറുകെപ്പിടിച്ച്‌ ചാൾസ് ബ്ലോണ്ടിൻ വടത്തിനു മുകളിലൂടെ അടിവച്ചടിവച്ച്‌ നടക്കാൻ തുടങ്ങി.ജനസമൂഹം ഉൽക്കണ്ഠയോടെ അത് കണ്ടു നിന്നു.ഒടുവിൽ ബ്ലോണ്ടിൻ വിജയത്തോടെ മറുകരയിൽ എത്തിയപ്പോൾ ജനങ്ങൾ ഹർഷാരവും മുഴക്കി.ബ്ലോണ്ടിൻ എല്ലാവരെയും കയ്യ് വീശികാണിച്ചട്ടു ഒരു പുതിയ നിർദ്ദേശം വച്ചു ‘’താൻ ചുമലിൽ കാണികളിലൊരാളെയും വഹിച്ചു കൊണ്ട് മറുകരയിക്കു പോകാം അതിനു ആര് തയാറാകും?’’ ജനസമൂഹം ‘’തന്റെ ജീവനെ പന്താടാൻ ഞങ്ങൾ തയ്യാർ അല്ലാ’’ എന്ന് പറഞ്ഞു.
ഉടുവിൽ ബ്ലോണ്ടിൻ തന്റെ മാനേജർ ആയ ഹെൻറിയെ കൂടെ ചോദിച്ചു ‘’താങ്കൾ തയ്യാർ ആണല്ലോ’’ താങ്കൾ എന്നെ വിശ്വസിക്കുന്നെങ്കിൽ വരു’’!
‘’അതെ ഞാൻ വിശ്വസിക്കുന്നു ഇടറിയ സ്വരത്തിൽ പറഞ്ഞു’’ ‘’ഉത്തമവിശ്വസത്തോടെ നിങ്ങളെ തന്നെ ഏല്പിക്കാൻ തയ്യാറാണോ ?’’
‘’തയ്യാറാണ്’’
ജനങ്ങളെ അംമ്പരിപ്പിച്ചു കൊണ്ട് ഹെൻറിയെ ചുമലിൽ വഹിച്ച്‌ ബ്ലോണ്ടിൻ വടത്തിലൂടെ നീങ്ങുകയാണ്. ഒടുവിൽ അവർ വടത്തിന്റ മധ്യഭാഗത്ത് എത്തി. ജനം ഭയത്തോടെ നോക്കി ആ കാഴ്ച്ച കാണുക ആയിരുന്നു. അവർ വീണ്ടും മുമ്പോട്ടു പോകുകയാണ് മറുകരയോടെ അടുക്കുകയാണ്.പെട്ടന്ന് ആണ് അത് സംഭവിച്ചത് കാണികളിലൊരാൾ വടം വലിച്ചുകെട്ടിയ തൂണുകളിലൊന്നിൽ അറിയാതെ മുട്ടി.തൂണ് കുലുങ്ങി അങ്ങോട്ടും ഇങ്ങോട്ടും ആടുവാൻ തുടങ്ങി ആളുകൾ എല്ലാം ആ ഭയാനകമായ കാഴ്ച്ച കണ്ട് അന്തം വിട്ടു.ബ്ലോണ്ടിൻ ഹെൻറിയെ വിളിച്ചു പറഞ്ഞു’’ഇതു അപകടകരമായ നിമിഷം ആണ് ‘’അതുകൊണ്ട് ഹെൻറി എന്റെ ശരീരത്തിന്റെ ഭാഗം ആണെന്ന് കരുതുക,ഇനി നിങ്ങൾ ഹെൻറിയല്ലാ, ബ്ലോണ്ടിൻ തന്നെ ആണ് എന്റെ ഒരു ഭാഗം അതുകൊണ്ടു ഞാൻ ആടുകയാണെകിൽ കൂടെ ആടുക സ്വയം ബാലൻസ് ചെയ്യാൻ ശ്രമിക്കരുത്‌ അങ്ങനെ ചെയ്താൽ നമ്മൾ ഇരുവരും താഴെ വീഴും. ഹെൻറി അത് സമ്മതിച്ചു അങ്ങനെ അവർ ആടി കൊണ്ട് ഇരിക്കുന്ന കയറിൽനിന്നും അത്ഭുതകരം ആയി മറുകരയിൽ എത്തിചെർന്നു.
ഹെൻറി പൂർണം ആയി ബ്ലോണ്ടിനെ ഏല്പിച്ചു കൊടുത്തുകൊണ്ട് ആണ് ഇരുവരും മറുകരയിൽ എത്തിയത്.
ബ്ലോണ്ടിനെ കുറിച്ച് പറയൂകയാണെകിൽ അദ്ദേഹം കേവലം ഒരു മനുഷ്യൻ ആണ്.എന്നാൽ ബ്ലോണ്ടിനെ അദ്ദേഹം വിശ്വസിച്ചു.എന്നാൽ സർവ്വശക്തനും മഹാദൈവവുംമായ ദൈവത്തെ അറിഞ്ഞു, ദൈവത്തിൽ അലിഞ്ഞു നമ്മളുടെ ഹൃദയത്തിൻ കവാടങ്ങളെ തുറന്നു കൊടുക്കുകയാണെകിൽ സ്വർഗീയ കനാനിൽ എത്തുവാൻ വളരെ എളുപ്പം ആണ്.
ഇനി ജീവികുനെ ഞാൻ അല്ല ക്രിസ്തുത്ര ജീവികുനെ എന്നുള്ള വചനം മുറുകെ പിടിച്ചു ജീവിതത്തിന്റെ ഓരോ ചുവടും എടുത്തു വയ്ക്കുക.അതെ ക്രിസ്തു നമ്മളെ വിളിക്കുന്നു യോഹന്നാൻ 6-35 ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.