ശാരോൻ മാവേലിക്കര- ചെങ്ങന്നൂർ റീജിയൻ പാസ്റ്റർസ് കോണ്ഫറൻസ് സമാപിച്ചു

ശാരോൻ മാവേലിക്കര- ചെങ്ങന്നൂർ റീജിയൻ പാസ്റ്റർസ് & ഫാമിലി കോണ്ഫറൻസ് ജനുവരി 3 നു ആറന്മുള ശാരോൻ ചർച്ചിൽ വച്ചു നടന്നു. റീജിയൻ പാസ്റ്റർ ജേക്കബ് ജോർജ് അധ്യക്ഷത വഹിച്ചു. ശാരോൻ മാനേജിങ് കൗണ്സിൽ സെക്രെട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ് ഉദ്‌ഘാടനം ചെയ്തു. മിനിസ്റ്റേഴ്‌സ് കൗണ്സിൽ സെക്രെട്ടറി പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ മാത്യൂസ് മായാലിൽ, പാസ്റ്റർ ജോജു തോമസ്, പാസ്റ്റർ ജെ പി വെണ്ണിക്കുളം എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ സോവി മാത്യുവിന്റെ നേതൃത്വത്തിൽ ഗാനശുശ്രുഷ നടന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like