69 – മത് കരിയംപ്ലാവ് കൺവൻഷൻ ജനുവരി 8 – 14 വരെ

കരിയംപ്ലാവ്: WME 69-മത് ജനറൽ കൺവൻഷൻ ജനുവരി 8 – 14 വരെ റാന്നി കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും. WME ജനറൽ പ്രസിഡന്റ് റവ. ഡോ. ഒ. എം രാജുക്കുട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കും. 12ന് നടക്കുന്ന സഹോദരി സമ്മേളനം സിസ്റ്റർ. സൂസൻ രാജുകുട്ടി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച്ച നടക്കുന്ന സൺഡേസ്കൂൾ – യുവജന സമ്മേളനത്തിൽ യൂത്ത് ഡയറക്ടർ രാജൻ മാത്യു അധ്യക്ഷതവഹിക്കും. സൺഡേസ്കൂൾ ഡയറക്ടർ പ്രൊഫ. ഡോ. എം കെ സുരേഷ് മുഖ്യസന്ദേശം നൽകും. നിബു അലക്സാണ്ടർ, സതീഷ് തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും. പ്രധിനിധി സമ്മേളനത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള WME സഭാ പ്രതിനിധികൾ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading