അടൂർ: ആത്മീയ സന്ദേശങ്ങളും സംഗീത സന്ധ്യയുമായി ദൈവീക സന്തോഷത്തിന്റെ 6 ദിനങ്ങൾ.

അടൂർ -കൊട്ടാരക്കര-ശൂരനാട് ബാഹ്യ കേരള സെന്ററുകളുടെ സംയുക്തമായ 2018ലെ മണക്കാല കൺവെൻഷൻ മണക്കാല ഫെയ്ത് തിയളോജിക്കൽ സെമിനാരി ജൂബിലി ആഡിറ്റോറിയത്തിൽ Rev. Dr. TG കോശി പ്രാർത്ഥിച്ചു ആരംഭിച്ചു….
‘ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളോട് ഏകീഭവിക്കുക’ എന്നുള്ള ചിന്താവിഷയം അടിസ്ഥാനപ്പെടുത്തിയാണ് ഇത്തവണത്തെ കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്…
Download Our Android App | iOS App
ആഗോള ക്രൈസ്തവ സഭ പീഡകളിൽ കൂടി കടന്നു പോകുമ്പോളും ദൈവ സാന്നിധ്യം നമ്മോടൊപ്പം ഉണ്ടാകുമെങ്കിൽ ഒന്നും ഭയപ്പെടേണ്ടയെന്നു Rev. Dr. T G കോശി ഉദഘാടന പ്രസംഗത്തിൽ പറഞ്ഞു..
പ്രാരംഭ ദിനത്തിൽ Pr. സാം ടി മുഖത്തല ദൈവ വചനത്തിൽ നിന്നു സംസാരിച്ചു. ജീവൻ പോകേണ്ടി വന്നാലും, ചുട്ടെരിക്കപ്പെടേണ്ടി വന്നാലും യേശുവിനു വേണ്ടി ജീവിക്കേണമെന്നു അദ്ദേഹം ഓർപ്പിച്ചു. 1967 ലാണ് ആദ്യ കൺവൻഷൻ മണക്കാലയിൽ സംഘടിപ്പിച്ചത്… കണവൻഷനോടനുബന്ധിച്ചു സെമിനാരിയുടെ 48ആമത്തെ ഗ്രാഡുവേഷൻ വെള്ളിയാഴ്ച നടക്കും. ബുധനാഴ്ച മിഷൻ സമ്മേളനം കൺവെൻഷൻ പന്തലിൽ ഉണ്ടായിരിക്കും.. ഞായറാഴ്ച സംയുക്ത ആരാധന നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ അഭിഷിക്ത ദൈവ ദാസന്മാർ സംസാരിക്കും. FTS ക്വയർ ഗാനങ്ങൾ ആലപിക്കുന്നു… Rev. T G ജെയിംസ് കൺവീനറായി പ്രവർത്തിക്കുന്നു.