PYPA സംസ്ഥാന ക്യാമ്പിന് മൂന്നാറിൽ അനുഗ്രഹീത സമാപനം

മൂന്നാർ: പ്രകൃതി രമണീയമായ മൂന്നാറിന്റെ മനോഹാരിതയിൽ കേരളാ സംസ്ഥാന PYPA എഴുപതാമത് ക്യാമ്പിന് അനുഗ്രഹീത സമാപ്തി. മഞ്ഞു പെയ്യുന്ന ഡിസംബറിൽ തണുപ്പിന്റെ പ്രതികൂല്യങ്ങളെ വക വെയ്ക്കാതെ യേശുവിനെ സ്നേഹിക്കുക എന്ന ആപ്ത വാക്യത്തോടെ ഇത്തവണത്തെ ക്യാമ്പ് ആവേശഭരിത മായിരുന്നു.

post watermark60x60

25നു വൈകിട്ടു പ്രസിഡന്റ്‌ സുധി എബ്രഹാം കല്ലുങ്കലിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ സ്വാഗതം അറിയിക്കുകയും Rev. Dr. K C. ജോൺ യുവജനങ്ങൾ ലക്ഷ്യത്തിനായി യേശുവിൽ സ്നേഹിച്ചു പ്രവർത്തിക്കണമെന്നു പറഞ്ഞു കൊണ്ട് ഉദഘാടനം നിർവഹിച്ചു… ഉദഘാടന യോഗത്തിൽ Br. ഷാജി വളഞ്ഞവട്ടം, Pr. രാജു ആനിക്കാട്, Br. ജോർജ് തോമസ് പാലക്കാട്, Pr. K Y ജോഷ്വ തുടങ്ങിയവർ സന്നിഹിതരായിരുന്നു..

ഒന്നാം ദിനം Pr. ഫിലിപ്പ് പി തോമസ് ചെറുപ്പക്കാർ തങ്ങളുടെ ലക്ഷ്യത്തിൽ എത്തിച്ചേരണം എങ്കിൽ യേശുവിനെ സ്നേഹിച്ചാൽ ഏത് പ്രതികൂല സാഹചര്യം വന്നാലും എത്തും എന്നു പ്രസംഗത്തിൽ ഓർപ്പിച്ചു.. Pr. ഫ്രഡ്‌ഡി തോമസ്, Pr. ഫിലിപ്പ് ചെറിയാൻ, Dr. തോമസ് ഇടിക്കുള, Pr. എബി പീറ്റർ തുടങ്ങിയ ദൈവദാസന്മാർ വിവിധ സെഷനുകളിൽ ക്ലാസുകൾ എടുത്തു. Dr. ബ്ലെസ്സൻ മേമന, ജോസഫ് രാജ് മുംബൈ, ജെറിൻ ബാംഗ്ലൂർ, നിധിൻ ആലപ്പുഴ, Adv. ജോൺലി ജോഷുവ, എന്നിവർ സംഗീത ശുശ്രുഷയ്ക്കു നേതൃത്വം കൊടുത്തു… കേരളത്തിലെ നൂറിലധികം സെന്ററുകളിൽ നിന്നായി 650 യുവജനങ്ങൾ രജിസ്റ്റർ ചെയ്യുകയും, 700 ലധികം സഹോദരീ സഹോദരന്മാർ പങ്കെടുക്കുകയും ചെയ്തു. 100 പേരോളം അഭിഷേകത്താൽ നിറയപ്പെടുകയും, 50 പേർ സുവിശേഷ വേലയ്ക്കു സമർപ്പിക്കയും ചെയ്തു. Evg സിനോജ് ജോർജ്‌, ലൈജു ജോർജ്‌, ജോർജ് തോമസ്, ജെയ്സൺ സോളമൻ തുടങ്ങിയവർ ലീഡ് ചെയ്തു. ഈ വർഷത്തെ യുവജന ക്യാമ്പ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 തോടെ Pr. K Y ജോഷ്വ പ്രാർത്ഥിച്ചു ആശിർവാദം പറഞ്ഞു സമാപിച്ചു. യേശുവിനു വേണ്ടി ജീവിക്കുക, യേശുവിൽ നിന്നു പഠിക്കുക യേശുവിനെ സ്നേഹിക്കുക എന്ന ഉറച്ച തീരുമാനത്തോടെ ഈ വർഷത്തെ ക്യാമ്പിന് തിരശീല വീണു. ജനറൽ കൺവീനറായി Pr. തോമസ് എബ്രഹാം കുമളിയും, കൺവീനറായി Adv. ജോൺലി ജോഷ്വയും പ്രവർത്തിച്ചു.. തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട്മായി ചേർന്ന് കേരള സ്റ്റേറ്റ് PYPA കേരളമൊട്ടാകെ സംഘടിപ്പിക്കുന്ന ടീൻസ് റിട്രീറ്റ് ആൻഡ് ലവ് ജീസസ് എന്ന പ്രോജക്ടിന്റെ ഉദഘാടനം Br. സുധി എബ്രഹാം കല്ലുങ്കൽ ഔപചാരികമായി നിർവഹിച്ചു..

Download Our Android App | iOS App


PYPA സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ പ്രവർത്തനവും സഭയും ദൈവമക്കളും നേതൃത്വത്തെ അംഗീകരിക്കുന്നതിന്റെ തെളിവാണ് ഇത്രയധികം പ്രതികൂലങ്ങൾ ഉണ്ടായിട്ടും വൻ യുവജന പങ്കാളിത്തം ഉണ്ടായതെന്ന് പ്രസിഡന്റ്‌ സുധി എബ്രഹാം ക്രൈസ്തവ എഴുത്തുപുരയോട് പ്രതികരിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like