YPCA വിൻഡർ വെൽ വർഷിപ്പ് നൈറ്റ് വിജയം

ചെങ്ങനാശ്ശേരി: പെന്തകോസ്ത് യുവജന ഐഖ്യം വിളിച്ചോതി വിൻഡർ വെൽ വർഷിപ്പ് നൈറ്റിന് അനുഗ്രഹീത സമാപ്തി.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ പുത്രിക സംഘടനയായ പെരുന്ന ചങ്ങനാശ്ശേരി വൈ പി സി എ ഒരുക്കിയ വിൻഡർവെൽ വർഷിപ്പ് നൈറ്റ് സെന്റെർ മിനിസ്റ്റർ പാ റ്റി എം കുരുവിള പ്രാർത്ഥിച്ച് സമർപ്പിച്ചു. പത്താം ക്‌ളാസ് പരീക്ഷയിൽ ഉയർന്ന മാർക്ക്സ് വാങ്ങിയ കുട്ടികളെ അദ്ദേഹം മൊമ്മന്റെ കൊടുത്ത് ആദരിച്ചു.

ഡോ. ബ്ലെസൻ മേമനയും സംഘവും അനുഗ്രഹിതമായ രീതിയിൽ വർഷിപ്പ് ലീഡ് ചെയ്തു. പരിശുദ്ധാത്മാവ് ശക്തമായി ഹൃദയങ്ങളെ തൊടുവാനിടയായി.

പി. വൈ. പി. എ സംസ്ഥാന പ്രസിഡന്റ് ലൈജു കുന്നത്തിന്റെ സാന്നിധ്യം അനുഗ്രഹമായിരുന്നു. പ്രണയത്തിന്റെ ചതിക്കുഴിയിൽ പെട്ടു പോകുന്ന കുഞ്ഞുങ്ങൾക്കു ബോധവതക്കാരണമായി വൈ. പി. സി. എ നടത്തിയ ലൗ ജീസസ് സെമിനാറിനെ അദ്ദേഹം അഭിനന്ദിച്ചു. നമ്മുടെ സമൂഹത്തിൽ പ്രണയ ചതി കുഴികൾ വർദ്ധിച്ചു വരുന്നതായി ലൈജു കുന്നത്ത് തന്റെ സന്ദേശ വേളയിൽ പറഞ്ഞു. വൈ പി സി എ പെരുന്ന ചർച്ചിലെ യുവജനങ്ങൾ പുറത്തിറക്കിയ ടീ ഷർട്ട് വൈ പി സി എ യുടെ ജനറൽ സെക്രട്ടറി ബ്ര ഷിബു സക്കറിയ പി വൈ പി എ സ്‌റ്റേറ്റ് സെക്രട്ടറി ലൈജു കുന്നത്തിന് കൈമാറിയത്‌ പെന്തകോസ്ത് യുവജന ഐഖ്യ സന്ദേശമായി. വൈ. പി. സി. എ പെരുന്ന ചെയ്യുന്ന സകല പ്രവർത്തനങ്ങളെയും ബ്രദർ ഷിബു സെക്രട്ടറി അഭിനന്ദിച്ചു.

വൈ. പി. സി. എ. സ്റേററ്റ് വൈസ് പ്രസിഡന്റും ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചങ്ങനാശ്ശേരി ടൗൺ ചർച്ചിലെ ശ്രുശ്രൂഷകനായ പാസ്റ്റർ ലിജോ ജോസഫ് തടിയൂർ മീറ്റിങ്ങിന് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading