ഹ്യൂസ്റ്റൺ ഹെബ്രോൻ ഐ. പി. സി ചർച്ചിൽ ബോംബ് ഭീഷണി

സ്വന്തം ലേഖകൻ

ഹ്യൂസ്റ്റൺ: അമേരിക്കയിലെ ഹ്യൂസ്റ്റൺ പട്ടണത്തിൽ മലയാളികൾ ഏറ്റവും കൂടുതൽ ആരാധിച്ചുവരുന്ന ഹെബ്രോൻ IPC സഭയ്ക്ക് ബോംബ് ഭീഷണി.

post watermark60x60

ഇന്ന് രാവിലെ 7 മണിയോടടുത്താണ് സഭാ പാസ്റ്റർ സാബു വർഗ്ഗീസിന് ടെക്സ്റ്റ് മെസ്സേജിൽ കൂടി ഭീഷണി സന്ദേശം ലഭിച്ചത്. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സഭാ ഹാളിൽ എത്തി 20 മിനിട്ടോളം നീണ്ടു നിന്ന തിരച്ചിൽ നടത്തിയതിന് ശേഷമാണ് ആരാധന തുടങ്ങിയത്. തിരച്ചിലിൽ ഒന്നും കണ്ടെടുക്കാനായില്ലെങ്കിലും ഇതിൻറെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുവാനായി പോലീസ് സംഭവം അന്വേഷിക്കുന്നുണ്ട്. ഇതിനു മുൻപും പല തവണ പാസ്റ്റർക്ക് ഭീഷണി മെസ്സേജുകൾ ലഭിച്ചതായി അറിയുന്നു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു.

-ADVERTISEMENT-

You might also like