എക്സൽ അവൈക്ക് യുവജന ക്യാമ്പ് സമാപിച്ചു

നെയ്യാറ്റിൻകര: എക്സൽ മിനിസ്ട്രീസ് തിരുവനന്തപുരം ചാപ്റ്റർ ഒരുക്കിയ അവൈക്ക് ഏകദിന യുവജന ക്യാമ്പ് അനുഗ്രഹീതമായി സമാപിച്ചു. അമരവിള ഗ്ലോബൽ റിവൈവൽ വർഷിപ്പ് സെൻററിൽ വച്ചു നടന്ന ക്യാമ്പിൽ പാ. സനോജ് രാജിന്റെ അദ്ധ്യക്ഷതയിൽ സി ജി ഐ ഹോം മിഷൻ ഡയറക്ടർ റവ. പി. എ ജെറാർഡ് ഉത്ഘാടനം ചെയ്തു. യുവജനങ്ങളുടെ ഇടയിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന നോബിൾ സ്പർജൻ കോവളം, അനിൽ ഇലന്തൂർ എന്നിവർ ക്ലാസ്സുകൾക്ക് നേത്യത്വം നൽകി. ഗ്ലോഡ്സൺ ജെയിംസ്, ജെസ്റ്റിൻ പന്തളം, സ്റ്റബിലിൻ എന്നിവർ സംഗീത ശുശ്രൂഷ നിർവഹിച്ചു. വ്യത്യസ്തവും അനുഗ്രഹീതവുമായ ക്യാമ്പിൽ ജോഷി ബാബു ആന്റമാൻ അവതരിപ്പിച്ച പ്രത്യേക ഡാൻസ് പ്രഫോമൻസും ഉണ്ടായിരുന്നു. ഏകദേശം 80 ൽ അധികം പേർ പങ്കെടുത്ത ക്യാമ്പിൽ എക്സൽ തിരുവനന്തപുരം ചാപ്റ്ററിന്റെ ഭാഗമായ സനോജ് രാജ്, സുമേഷ് സുകുമാരൻ, കിരൺ കുമാർ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി.

post watermark60x60

-ADVERTISEMENT-

You might also like