ബ്രദർ സി. വി. മാത്യുവിന് മാധ്യമ പുരസ്കാരം

കോട്ടയം: പെന്തെക്കോസ്ത് സഭാ ലോകത്ത് അര നൂറ്റാണ്ട് കാലത്തെ മികച്ച മാധ്യമ പ്രവർത്തനത്തെ മാനിച്ച് ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ കേരളാ സ്റ്റേറ്റ് കൗൺസിലിന്റെ പ്രഥമ മാധ്യമ പുരസ്കാരം ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ ബ്രദർ സി. വി. മാത്യുവിന് നല്കി.

ഡിസംബർ 10 ന് കോട്ടയത്ത് നടന്ന സംസ്ഥാന കൺവൻഷന് സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസും ട്രഷറാർ ബ്രദർ ജോയ് താനുവേലിലും ചേർന്ന് പുരസ്കാരം നല്കി.
സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ പ്രശസ്തിപത്രം വായിച്ചു.

‘ഗുഡ്‌ന്യൂസ്’ വാരികയുടെ സ്ഥാപകരിലൊരാളും, ചീഫ് എഡിറ്ററും, മികച്ച ഗ്രന്ഥകാരനുമായ ചീരകത്ത് വർക്കി മാത്യു എന്ന സി. വി. മാത്യൂ കേരള ക്രൈസ്തവ പത്ര പ്രവർത്തകരുടെ ഇടയിൽ അഗ്രഗണ്യനായി നിലകൊള്ളുന്നു. 1978 ൽ ഗുഡ്‌ന്യൂസ് ആരംഭിക്കുന്നതിന് മുൻപ് ‘ഇന്ത്യ എവരി ഹോം ക്രൂസേഡ്’, എന്ന സംഘടനയിൽ പ്രവർത്തിച്ചിരുന്നു. ഐപിസി യുടെ വിവിധമേഖലകളിൽ നിണായകപങ്കാളിത്വം വഹിച്ചു. സഭയുടെ ജനറൽ-സ്റ്റേറ്റ് കൌൺസിൽ അംഗമായിരുന്ന അദ്ദേഹം ‘യുവജനകാഹളം’, പിവൈപിഎ സിൽവർ ജൂബിലി സുവനീയർ എന്നിവയുടെ എഡിറ്റർ സ്ഥാനം വഹിച്ചിട്ടുണ്ട്.“വിശുദ്ധ നാട്ടിലേക്ക് ഒരു യാത്ര” എന്ന പുസ്തകത്തിന്റെ രചയിതാവുംകൂടിയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.