ത്രിയേക ദൈവ വിശ്വാസ പ്രമാണം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പാസ്റ്റർ ടി. ജെ. ശാമുവേൽ

ഷാര്‍ജ അഗപ്പേ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നടന്ന ത്രിദിന വേദ പഠന ക്ലാസ്സിനു അനുഗ്രഹീത സമാപ്തി.

ഷാർജ : ത്രിയേക വിശ്വാസ പ്രമാണം മാത്രമാണ് സത്യ വിശ്വാസം,  ത്രിയേക വിശ്വാസം മാത്രമാണ് രക്ഷക്ക് ആധാരം, ക്രൈസ്തവ വിശ്വസത്തെ മറ്റു മത വിശ്വാസങ്ങളില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നത് ത്രിയേക ദൈവത്തിലുള്ള വിശ്വാസമാണ്, ത്രിയേക ദൈവ വിശ്വാസികള്‍ എന്നതില്‍ നമ്മള്‍ അഭിമാനം കൊള്ളണം  എന്ന ആഹ്വാനത്തോടെ ഷാര്‍ജ അഗപ്പേ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നടന്ന ത്രിദിന വേദ പഠന ക്ലാസ്സിനു  അനുഗ്രഹീത സമാപ്തി.

ആനുകാലിക പ്രസക്തിയുള്ളതും ഉപദേശപരമായ് അതീവ പ്രാധാന്യം അര്‍ഹിക്കുന്നതുമായ ഈ വിഷയം വചന പഠനത്തിനു തിരഞ്ഞെടെത്തതില്‍  സഭയെ അഭിനന്ദിക്കുന്നതായ് പാസ്റ്റർ ടി. ജെ. ശാമുവേൽ പറഞ്ഞു. തന്റെ അമ്പതു വർഷത്തെ ശുശ്രൂഷ ജീവിതത്തിൽ ആദ്യമായാണ് ഒരു പ്രാദേശിക സഭയുടെ ചുമതലയിൽ ഇപ്രകാരമൊരു ബൈബിൾ ക്‌ളാസ് ദൈവിക ത്രിയേകത്വം എന്ന വിഷയത്തിൽ  സംഘടിപ്പിച്ചത് കാണുന്നത് എന്നും അതിൽ പങ്കെടുക്കാൻ ആയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിസ്ഥാന വിശ്വാസങ്ങൾക്ക് നേരെ എല്ലാക്കാലത്തും വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്. ത്രിയേക ദൈവ വിശ്വാസം സംബ്ബന്ധിച്ചു  ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള ചോദ്യങ്ങളും സംശയങ്ങളും ഒന്നും പുതിയതല്ല.  ആദിമ സഭയില്‍ ഇത്തരം സംശയങ്ങള്‍ പ്രബലപെട്ടു വന്നപ്പോള്‍ സഭാപിതാക്കന്മാരുടെ നേതൃത്വത്തില്‍ സഭാ കൌണ്സിലുകള്‍ കൂടുകയും ദൈവീക ത്രിത്വത്തത്തെ നിക്ഷേധിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും നിവാരണം വരുത്തുകയും വിശ്വാസ പ്രമാണം രൂപപ്പെടുത്തുകയും ചെയ്തു. അത്തരത്തില്‍ രൂപപ്പെടുത്തിയ  വിശ്വാസപ്രമാണമാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

പട്ടത്വ സഭകളിലെന്ന പോലെ വിശ്വാസപ്രമാണത്തിനു പെന്തക്കോസ്ത് ആരാധനകളിൽ പ്രാമുഖ്യം ഇല്ലാത്തതു കൊണ്ടാണ് വിശ്വാസികൾക്ക് അടിസ്ഥാന ഉപദേശങ്ങൾ സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്  എന്നും അദ്ദേഹം പ്രസതാവിച്ചു. പെന്തകൊസ്തു ഉണര്‍വ്വിന്റെ ആദ്യകാലങ്ങളില്‍ നമ്മുടെ പിതാക്കന്മാര്‍ അടിസ്ഥാന വേദോപദേശം സഭയില്‍ ശക്തമായി പഠിപ്പിച്ചിരുന്നു. എന്നാല്‍ കാലക്രെമേണ ഉപദേശ പഠനം സഭയില്‍ നിന്നും അന്ന്യപ്പെട്ടു പോയി. ഇത് വിശ്വാസികളില്‍ പലവിധ സംശയങ്ങള്‍ ഉയരുന്നതിനും കാരണമായി. സ്വന്തം സഭയുടെ ഉപദേശങ്ങൾ പോലും നന്നായി ഗ്രഹിക്കാത്ത ഇടയന്മാര്‍ ദൈവസഭകൾക്കും ദൈവജനത്തിനും ഒരു ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

ദൈവീക സ്വഭാവം , യേശുവിന്റെ നിത്യത്വം , നിത്യപുത്രത്വം , ത്രിയേകത്വം തുടങ്ങി ദൈവശാസ്ത്ര സംബന്ധിയായ വിവിധ വിഷയങ്ങളെ പരാമർശിച്ചു കടന്നു പോയ ക്‌ളാസുകൾ കേൾവിക്കാരില്‍  അറിവിന്റെ പുതിയൊരു വാതായനം തുറക്കുന്നതായിരുന്നു.

മൂന്നു ദിവസത്തെ ക്‌ളാസുകളും ഓൺലൈനിൽ ലഭ്യമാണ്.  അഗാപ്പെ എ ജി സഭയുടെ സീനിയർ ശുശ്രുഷകൻ  പാസ്റ്റർ നിഷാന്ത് ജോർജിന്റെ നേതൃത്വത്തിൽ  സഭാ കമ്മറ്റി  വിവിധ ദിവസങ്ങളിലെ യോഗത്തിന്‍റെ  ക്രമീകരണങ്ങൾക്കായി പ്രവർത്തിച്ചു. അഗാപ്പെ എ ജി ചർച്ച കൊയർ സംഗീതാരാധനക്കു നേതൃത്വം നൽകി. കൂടുതൽ വിവരങ്ങൾക്ക് 0505223427 / 052 6235043 / 0551724906 /0526950570.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.