ജസ്ലറ്റ് ബെഞ്ചമിൻ ഗാനങ്ങൾ എഴുതുകയാണ്; റെക്കോർഡ് വേഗത്തിൽ!!!

റോജി ഇലന്തൂർ

കുവൈറ്റ് / കൊല്ലം: റാഫാ മീഡിയ റിലീസ് ചെയ്ത ‘ഒരു മാത്ര’ ഉൾപ്പടെ ആയിരത്തിലധികം ഗാനങ്ങൾ രചിച്ച ജസ്ലറ്റ് ബഞ്ചമിന് ഇന്ന് യു.ആർ.എഫ് അവാർഡ് സമ്മാനിച്ചു.

ഒരു പ്രവാസിയായി കുവൈറ്റിൽ ജോലിയോടുള്ള ബന്ധത്തിൽ ആയിരിക്കുമ്പോഴും കൊല്ലം സ്വദേശി ജസ്ലറ്റ്‌ ബഞ്ചമിൻ തന്റെ ഒഴിവു സമയങ്ങൾ ഗാന രചനക്കായ് വേർതിരിച്ചുകൊണ്ട്‌ രണ്ടു വർഷത്തിനുള്ളിൽ ആയിരത്തിലധികം ക്രൈസ്തവഗാനങ്ങൾ രചിച്ചതിനാണ് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ അവാർഡിന് അർഹയായത്‌. ജസ്ലറ്റ് ബഞ്ചമിന് ഇന്ന് വൈകിട്ട് 3:30ന് കൊല്ലം ബിഷപ്പ്സ്‌ ഹൗസിൽ ചേർന്ന ചടങ്ങിൽ ബിഷപ്പ്‌ ഡോ. സ്റ്റാൻലി റോമൻ അവാർഡ്‌ സമ്മാനിച്ചു. വിജയൻപിള്ള എം. എൽ. എ. ആയിരം ഗാനങ്ങളടങ്ങിയ പാട്ട് പുസ്തകം പ്രകാശനം ചെയ്തു.

ഗാനരചനയുടെ മേഖലയിൽ നിൽക്കുമ്പോൾ തന്നെ സ്വന്തം ചിന്തകൾ തൂലികയിൽ പകർത്തി പുസ്തകരൂപത്തിലാക്കി എഴുത്തിന്റെ മേഖലയിലേക്ക്‌ കടക്കാനാണ് ഭാവി പദ്ധതി എന്ന് ക്രൈസ്തവ എഴുത്തുപുരയുമായി അവാർഡ്‌ ജേതാവ്‌‌ ജസ്ലറ്റ്‌ ബഞ്ചമിൻ പങ്കുവച്ചു.

post watermark60x60

ജെറ്റ്സൺ സണ്ണിയുടെ സംഗീത സംവിധാനത്തിൽ ജസ്ലറ്റ്‌ ബഞ്ചമിന്റെ അടുത്ത ഗാനം റാഫാ മീഡിയയിൽ കൂടി ഉടൻ പുറത്തിറങ്ങുന്നു

റാഫാ മീഡിയ പുറത്തിറക്കിയ “ഒരു മാത്ര” എന്ന ഗാനം കേൾക്കാം:

-ADVERTISEMENT-

-ADVERTISEMENT-

You might also like