ആവേശ തിരയായി ഹിൽസോങ് ലണ്ടൻ; ‘ഓഖി’- സ്വാന്തനമായി YPCA

തിരുവനന്തപുരം: ഡിസംബർ 16 – അനന്തപുരിയെ ആത്മീയ സാഗരമാക്കി ഹിൽസോങ് ലണ്ടൻ സെൻട്രൽ സ്റ്റേഡിയത്തിലെത്തി. ലോകത്തിലെ ഏറ്റവും വലിയ സംഗീത ബാന്റായ ഹിൽസോങ് ലണ്ടൻ ഇത്‌ ആദ്യമായാണ് കേരളം സന്ദർശിച്ചത്.


പതിനയ്യായിരത്തിലധികം യുവതി യുവാക്കന്മാർ ഒത്തുകൂടിയ ഈ ആത്മീയ സംഗമം ആത്മീയ ആരാധനയുടെ നവ്യാനുഭവമായിരുന്നു. വേഗതകൊണ്ട് കീബോർഡിൽ അത്ഭുതം സൃഷ്ടിച്ച സ്റ്റീഫൻ ദേവസ്യയുടെ അവതരണം ഈ പ്രോഗ്രാമിന്റെ വ്യത്യസ്തത ആയിരുന്നു. രക്ഷകനായ യേശുകർത്താവിനെ ഉയർത്തിക്കൊണ്ടുള്ള പാസ്റ്റർ ബിജു തമ്പിയുടെ ലളിതമായ സന്ദേശം യുവഹൃദയങ്ങളിൽ യേശുവിലുള്ള സമർപ്പണം ഉളവാക്കുകയും ആയിരകണക്കിന് യുവതിയുവാക്കന്മാർ കണ്ണീരോടെ യേശുവിനെ സ്വീകരിക്കുകയും കർത്താവിനെ ആരാധിക്കുകയും ചെയ്തു.
ഓഖി ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്ന അശരണരായവർക്കായി അന്നേ ദിവസം ന്യൂ ഇന്ത്യ ദൈവസഭയുടെ യുവജനവിഭാഗമായ വൈ.പി.സി.എ സമാഹരിച്ച 412692 രൂപ മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

post watermark60x60

വേദനയിലായിരിക്കുന്നവരുടെ കണ്ണീരൊപ്പാനുള്ള അനുകരണീയമായ കാൽവെയ്പായിരുന്നു ഇത്‌.
ആത്മീയ സാമുഹ്യ കലാരംഗത്തെ പ്രമുഖർ പങ്കെടുത്തു. വൈ.പി.സി.എയുടെയും ദി മൂവ്മെന്റിന്റെയും സംയുക്തത സംരംഭമായിരുന്നു ഈ പ്രോഗ്രാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like