ഐ.പി.സി. സംസ്ഥാന കൺവൻഷനു അനുഗ്രഹ സമാപ്തി

അടുത്ത സംസ്ഥാന കൺവൻഷൻ തിരുവനന്തപുരത്ത്

കോട്ടയം: ശക്തമായ പരിശുദ്ധാത്മ പകർച്ചയും ഉണർവ്വും  ഓരോ ഭവനത്തിൽ നിന്നും ഉണ്ടാകണമെന്ന ആഹ്വാനത്തോടെ ഐ.പി.സി. കേരളാ സ്റ്റേറ്റ് കൺവൻഷനു അനുഗ്രഹ സമാപ്തി.

ആദിയോടന്തമുള്ള പരിശുദ്ധാത്മ പകർച്ചയും സഭകൾ ഉണർവിലേക്കും ആദ്യകാല അനുഭവത്തിലേക്കും മടങ്ങി വരണമെന്ന വിഷയത്തിലുന്നയുള്ള സന്ദേശങ്ങളും ഗാനശുശ്രുഷകളും അക്ഷര നഗരിയെ അനുഗ്രഹ ദിനങ്ങളാക്കി.

സമാപന ദിവസമായ ഡിസമ്പര്‍  10ന് ഞായറാഴ്ച സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിയുടെ നേതൃത്വത്തിൽ സംയുക്താരാധന നടന്നു.സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ് തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.പാസ്റ്റർമാരായ സി.സി.ഏബ്രഹാം, കെ.എം.ജോസഫ്, റവ.അനിസൺ കെ.സാമുവേൽ എന്നിവർ വചന ശുശ്രൂഷ നിർവ്വഹിച്ചു. ഡിസംബർ 5ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കൺവൻഷൻ സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ് നിർവഹിച്ചു.വൈസ് പ്രസിഡണ്ട് രാജു പൂവക്കാല അദ്ധ്യക്ഷനായിരുന്നു.റവ.അനിസൺ കെ.സാമുവേൽ ( കാനഡ), റവ.രവി മണി, എന്നിവർ അതിഥി പ്രസംഗകരായിരുന്നു.രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ കെ.സി ജോൺ, ബാബു ചെറിയാൻ,ഫിലിപ്പ് പി.തോമസ്, സണ്ണി കുര്യൻ, രാജു മേത്ര എന്നിവർ പ്രസംഗിച്ചു.പാസ്റ്റർമാരായ ജോൺ റിച്ചാർഡ്, സണ്ണി ജോർജ്, പി.എ.മാത്യു, കെ.ഇ.തോമസ്, ഏബ്രഹാം ജോർജ് ആലപ്പുഴ എന്നിവർ അദ്ധ്യക്ഷന്മാരായിരുന്നു.

പകൽ നടന്ന പവർ കോൺഫറൻസുകളിൽ പാസ്റ്റർമാരായ വിൽസൺ ജോസഫ്, കെ.ജെ.തോമസ്, സാംകുട്ടി ചാക്കോ നിലമ്പൂർ, ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, സജികാനം, വർഗീസ് ബേബി, സുധീർ വർഗീസ്, സുനിൽ വേട്ടമല, രാജു ആനിക്കാട്, പി.ജെ. മാത്യു, തോമസ് മാത്യു ചാരു വേലി, എം.വി.തോമസ്, സുരേഷ് കീഴുർ, സാംകുട്ടി ചാക്കോ കാനം എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന ട്രഷറാർ ബ്രദർ ജോയി താനുവേലിൽ, ജോയിന്റ് സെക്രട്ടറി ബ്രദർ മോനി കരിക്കം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കി. വിവിധ സഹായ വിതരണങ്ങൾക്ക് ജനറൽ ട്രഷറാർ സജി പോൾ എന്നിവർ നേതൃത്വം നല്കി.

വ്യാഴാഴ്ച പകൽ നടന്ന സോദരി സമ്മേളനത്തിന് സിസ്റ്റർ. ഏലിയാമ്മ തോമസ് അദ്ധ്യക്ഷയായിരുന്നു.സഹോദരിമാരായ ലില്ലി റെജി, സൂസൺ തോമസ്, ഒമേഗ സുനിൽ എന്നിവർ പ്രസംഗിച്ചു. സഹോദരിമാരായ സൂസൻ എം.തോമസ്, അക്സാ സണ്ണി എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്യം നല്കി.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സണ്ടേസ്ക്കൂൾ-യുവജന സമ്മേളനത്തിനു ഇവാ.ജെയ്സൺ സോളമൻ അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന പ്രസിഡണ് സുധി കല്ലുങ്കൽ ഉദ്ഘാടനം ചെയ്തു.ഇവാ. സിനോജ് ജോർജ്, സിജിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഐ.പി.സി. കേരളാ സ്റ്റേറ്റ് കൗൺസിലിന്റെ പ്രഥമ മാധ്യമ പുരസ്കാരം ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ ബ്രദർ സി.വി.മാത്യുവിന് നല്കി. കോട്ടയത്ത് നടന്ന സംസ്ഥാന കൺവൻഷനോടനുബന്ധിച്ച് ഡിസംബർ 10 ന് സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ കെ.സി.ജോൺ, സംസ്ടാന ട്രഷറാർ ബ്രദർ ജോയി താനുവേലിൽ എന്നിവർ ചേർന്ന് നലകി.സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലി മംഗള പത്രം നല്കി.

ഡോ.ബ്ലെസൻ മേമന, കുര്യൻ ജോസഫ്, ഷാജൻ പാറക്കടവിൽ എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നടത്തി.

കൺവൻഷൻ ജന. കോർഡിനേറ്റർ ജോയി താനുവേലിൽ ,പാസ്റ്റർമാരായ സുധീർ വർഗീസ്, സണ്ണി ഏബ്രഹാം, എം.ജെ.ബേബി, മാത്യു തരകൻ, എബി പീറ്റർ സഹോദരന്മാരായ രാജു മാത്യു, ഷെറിൻ കാഹളം, ഗ്ലാഡ്‌സൺ ജേക്കബ്, സജി മത്തായി കാതേട്ട്, ജോജി ഐപ്പ് മാത്യൂസ്, വെസ്ലി പി.ഏബ്രഹ്രം, ജോസ് ജോൺ കായംകുളം, തോമസ് ഫിന്നി, സന്തോഷ് ആഡ്രൂസ്,ജോൺ ഫിലിപ്പ് ,തോമസ് ജോൺ തുടങ്ങിയവർ നേതൃത്വം നല്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.