യുറോപ്പിനെ വീണ്ടും ക്രിസ്തീയവത്ക്കരിക്കുക എന്നതാണു തന്‍റെ പ്രധാന അജണ്ടയെന്ന് പോളണ്ടിന്‍റെ നിയുക്ത പ്രധാനമന്ത്രി

നഷ്ട്ടപ്പെട്ട ക്രൈസ്തവ മൂല്യങ്ങള്‍ വീണ്ടും യുറോപ്പ്യന്‍ ജനത ആവേശപൂര്‍വ്വം സ്വീകരിക്കുന്നത് അനു തന്‍റെ സ്വപ്നമെന്ന് പോളണ്ടിന്റെ പുതിയ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിക്കപ്പെട്ട മാറ്റ്യൂസ് മോറാവീക്കി. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. യുറോപ്പിന്റെ പാരമ്പര്യം ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ട്ടിതമാണ്. അതിലേക്കു നാം മടങ്ങിവരണം. പോളണ്ട് അഭിമാനമുള്ള ഒരു രാഷ്ട്രമാണെന്നും മറ്റു യൂറോപ്യന്‍ നേതാക്കളുടെ ഭീഷണിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങളെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭ്രൂണഹത്യ പോലെയുള്ള വിഷയങ്ങളില്‍ യുണിയന്‍ രാജ്യങ്ങളുടെ ഭീഷണിക്ക് വഴങ്ങാത്ത പോളണ്ടിന്റെ നിലപാടിനെതിരെ യുറോപ്പ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. പോളണ്ടിനെതിരെ  ഉപരോധമേര്‍പ്പെടുത്തുവാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം പാസ്സാക്കിയതിന്റെ പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം എന്നതും ശ്രദ്ദേയമാണ്.ഗര്‍ഭനിരോധന ഉപാധികള്‍ ലഭ്യമാക്കികൊണ്ട് സ്ത്രീകളുടെ അവകാശങ്ങള്‍ പോളണ്ട് സംരക്ഷിക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പോളണ്ടിനോടാവശ്യപ്പെട്ടുവരുന്നത്. നല്ല മൂല്യങ്ങല്‍ക്കൊണ്ട് ലോക രാജ്യങ്ങളെ സഹായിക്കാനാണ് പോളണ്ട് താല്‍പ്പര്യപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ച തന്നെ മോറാവീക്കിയുടെ സ്ഥാനാരോഹണം ഉണ്ടാകുമെന്നാണ്  കരുതപ്പെടുന്നത്.

-Advertisement-

You might also like
Comments
Loading...