വൈറ്റ് ഹൌസ് ഈ വര്‍ഷം ക്രിസ്തുമസ് “ആഘോഷിക്കും”

വാഷിംഗ്ടൺ: വൈറ്റ് ഹൌസ് ഈ വര്ഷം ക്രിസ്തുമസ് അതിന്‍റെ അര്‍ഥം ഉള്‍ക്കൊണ്ടുകൊണ്ട് ആഘോഷിക്കും. എല്ലാവര്‍ഷവും ആഘോഷിക്കാറുണ്ട് എങ്കിലും ഈ വര്ഷം ക്രിസ്ത്മസ്സിന്റെ അര്‍ഥം ഉള്‍ക്കൊണ്ടുകൊണ്ട് ആഘോഷം നടത്തണമെന്ന പ്രസിഡന്റ്‌ ട്രംപിന്റെ നിര്‍ദ്ദേശ പ്രകാരം ഒരുക്കങ്ങള്‍ തകൃതിയായ് നടക്കുന്നു. ഏറ്റവും പ്രധാനമായ് ട്രംപിന്റെ ഔദ്യോഗിക ക്രിസ്തുമസ് കാര്‍ഡില്‍ മുൻ വർഷങ്ങളിലെപ്പോലെ ‘സന്തോഷകരമായ അവധി ദിനാശംസകള്‍’ (Happy Holidays) എന്ന് ആശംസിക്കുന്നതിനു പകരം ‘ആനന്ദകരമായ ക്രിസ്തുമസ്സ് ആശംസകള്‍’ (Merry Christmas) എന്നാണ് ആശംസിക്കുകയെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ആദ്യത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്കായി ട്രംപ് ഭരണകൂടം ഒരുങ്ങി. ക്രിസ്തുമസ് ട്രീകളും വിളക്കുകളും തിരുപിറവിയുടെ ദൃശ്യങ്ങളും ഉള്‍ക്കൊള്ളിച്ചു വൈറ്റ് ഹൗസ് അലങ്കരിച്ചിരിക്കുന്ന വീഡിയോ അമേരിക്കയുടെ പ്രഥമ വനിത മെലാനിയ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചു. കിരീടധാരിയായ ഉണ്ണീശോയുടെ സമീപം മാതാവും യൗസേപ്പിതാവും നില്ക്കുന്ന പുൽക്കൂടിന്റെ പ്രതിരൂപവും വീഡിയോയിൽ കാണാം.

ചുവന്ന അലങ്കാര വസ്തുക്കളാൽ നിറഞ്ഞ വൈറ്റ് ഹൗസ് ഏറെ മനോഹരമായാണ് അലങ്കരിച്ചിരിക്കുന്നത്. ക്രിസ്തുമസിനെ വരവേല്ക്കാൻ പ്രസിഡന്റിന്റെ വസതിയിൽ നടത്തിയിരിക്കുന്ന ക്രമീകരണങ്ങളെ പ്രഥമ വനിതയായ മെലാനിയ നോക്കിക്കാണുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ക്രിസ്തുമസിനുള്ള ഒരുക്കത്തിന്റെ വീഡിയോ പിന്നീട് ഡൊണാള്‍ഡ് ട്രംപും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

post watermark60x60

1800 മുതൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് പ്രസിഡൻറിന്റെ വസതി അലങ്കരിക്കുന്ന പതിവ് നിലനില്‍ക്കുന്നുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like