സഭാഹാൾ ആക്രമണം; നാലു ബി.ജെ.പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ആരാധനാലയം ബി.ജെ.പി പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ ബിജെപി നേതാവ് അടക്കം നാലുപേർ അറസ്റ്റിൽ. ബിജെപി പ്രാദേശിക നേതാവായ നന്ദകുമാറും മറ്റു മൂന്നുപേരുമാണ് അറസ്റ്റിലായത്.

വർഷങ്ങളായി ആരാധിച്ചു വരുന്ന സഭാഹാളിൽ ഇനി ആരാധന പാടില്ല എന്ന് ഒരു വിഭാഗം വ്യക്തികൾ വന്ന് ആവശ്യപ്പെടുകയായിരുന്നു. സഭയിൽ നടക്കുന്ന യോഗങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോപിച്ചാണ് അതിക്രമം നടത്തിയത്. ആക്രമണത്തിൽ ഉപകരണങ്ങൾ അടിച്ചുതകർക്കുകയും കസേരകൾ എടുത്തെറിയുകയും ചെയ്തതായും പോലീസ് വ്യക്തമാക്കി.

സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

post watermark60x60

ന്യൂ ലൈഫ് പ്രൊഫറ്റിക് ചാരിറ്റബിൾ ട്രെസ്റ്റ് ആണ് പ്രാർഥനാ കേന്ദ്രത്തിന്റെ നടത്തിപ്പുകാർ. പ്രാർഥനാ കേന്ദ്രം നടത്തിപ്പുകാരനായ പാസ്റ്റർ വിനോദ് കുമാർ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. തുടർന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രാർഥനാ കേന്ദ്രം അടച്ചുപൂട്ടണമെന്ന് തഹസിൽദാർ ഉത്തരവിട്ടിരുന്നതായും എന്നാൽ അധികൃതർ പാർഥനാ പരിപാടികൾ തുടർന്നതായും ബി.ജെ.പി പ്രവർത്തകർ അരോപിക്കുന്നു. എന്നാൽ ഇത് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like