മധ്യപ്രദേശിൽ അറസ്റ്റിലായ പാസ്റ്റർക്കും സഹപ്രവർത്തകർക്കും ജാമ്യം ലഭിച്ചു

 

മധ്യപ്രദേശ്: ജാമ്പുവാ ജില്ലയിൽ നടന്ന യോഗത്തിനിടെ കഴിഞ്ഞ ദിവസം അറസ്റ് ചെയ്യപ്പെട്ട പാസ്റ്റർ ജോൺ മാത്യു വിനും കൂടെ ഉണ്ടായിരുന്ന ഏഴു സഹപ്രവർത്തകർക്കും ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ഇന്നലെ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാനെദാൻ ഫെല്ലോഷിപ്പിൻ്റെ സീനിയർ പാസ്റ്ററും സൂററ്റിലെ സഭാശുശ്രൂഷകനുമാണ് പാസ്റ്റർ ജോൺ മാത്യു. മധ്യപ്രദേശിലെ ജാമ്പുവാ ജില്ലയിലെ മാൻപുർ നടന്ന പ്രാർത്ഥന യോഗത്തിനിടെ മതപരിവർത്തനം ആരോപിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
പാസ്റ്റർ ജോൺ മാത്യു മാവേലിക്കര സ്വദേശിയാണ്. ദീർഘ വർഷങ്ങളായി ഗുജറാത്തിലെ സൂറത്തിൽ മഹ്‌നേദാൻ ഫെലോഷിപ്പ് സഭയുടെ ശുശ്രൂഷകനാണ്. പ്രാർത്ഥിച്ച എല്ലാവർക്കും ഇവർ നന്ദി അറിയിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.