GEMS മിഷനറിമാർ വടക്കൻ ബിഹാറിൽ മർദ്ദനത്തിനിരയായി

വടക്കൻ ബിഹാറിലെ ശാലോം മിഷൻ സ്കൂൾ, മധേപുരയിൽ ഡിസംബർ 8-10 വരെ സിറ്റി ക്രൂസേഡ് നടന്നു വരികയായിരുന്നു.
ഇന്ന് 10-12-2017ൽ 5:30 പിഎം ന് മീറ്റിംഗ് നടന്നു കൊണ്ടിരിക്കുമ്പോൾ ബജരംഗ്‌ദൾ പ്രവർത്തകരും സങ്‌സേവ പ്രവർത്തകരും സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിക്കയും മിഷനറിമാരെ മർദ്ദിക്കുകയും ഉണ്ടായി. ബ്രദർ ബെഞ്ചമിൻ, ബ്രദർ ജേക്കബ് ഷൺമുഖം, ബ്രദർ പോൾ, ബ്രദർ സഞ്ജിത് പാനി എന്നിവർ മർദ്ദനത്തിനിരയായി. ഇതിൽ ക്രൂരമായി മർദ്ദനത്തിനിരയായ ബ്രദർ ജേക്കബ്, ബ്രദർ പോൾ എന്നിവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പോലീസ് അധികാരികൾ സ്ഥലത്തെത്തി നടപടികൾ കൈകൊണ്ടു. ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു…

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading