പാസ്‌റ്റർ ജയിംസ്‌ റാം ഹൃദയസ്തംഭനം മൂലം അത്യാസന്നനിലയിൽ

റോജി ഇലന്തൂർ

റായ്പൂർ: ഛത്തീസ്ഗഡ്‌ സംസ്ഥാനത്ത്‌ റായ്പൂറിനടുത്ത്‌ ധംതരി എന്ന സ്ഥലത്ത്‌ പ്രവർത്തിക്കുന്ന പാസ്‌റ്റർ. ജയിംസ്‌ റാം ഹൃദയസ്തംഭനം മൂലം എം.എം.ഐ. ഹോസ്പിറ്റലിൽ അത്യാസന്നനിലയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ആഞ്ചിയോപ്ലാസ്റ്റി ചെയ്ത് ബ്ലോക്കുകൾ നീക്കി ഐ.സി. യു. വിൽ വിശ്രമിക്കുകയും ചെയുന്നു എന്ന് ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു‌‌.

പാസ്‌റ്റർ ജയിംസ്‌ റാം നേപ്പാൾ സ്വദേശിയും ഇന്ത്യയിൽ നിന്ന് രക്ഷാനുഭവത്തിലേക്കു വരികയും, വടക്കെ ഇന്ത്യയുടെ മണ്ണിൽ ഛത്തിസ്ഘട്ടിൽ ചർച്ച്‌ ഓഫ്‌ ഗോഡിന്റെ ശുശ്രൂഷകനും അരോമ ബൈബിൾ കോളേജ്‌ സ്ഥാപകനുമായി അതിശക്തമായി പ്രവർത്തനം ചെയ്തു വരികയായിരുന്നു. സുവിശേഷദർശനം പ്രാപിച്ച താൻ ഒരു സുവിശേഷകൻ എന്നതിലുപരി അനേക സുവിശേഷവേലക്കാരെ ഉത്തരഭാരതത്തിനു വേണ്ടി പരിശീലിപ്പിച്ചെടുക്കാൻ ശ്രദ്ധ ചെലുത്തികൊണ്ടിരുന്നു. ഒരു പൂർണ്ണസൗഖ്യത്തിനായി എല്ലാ ദൈവമക്കളും പാസ്റ്റർ. ജയിംസ്‌ റാമിനായി ശക്തമായി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like