ബിനി ഭക്തവത്സലന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതി

ബാംഗ്ലൂർ: സൗഖ്യമില്ലാതെ വെന്റിലേറ്ററിൽ ആയിരുന്ന പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലന്റെ മകൾ ബിനിമോളുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി. CT സ്കാൻ റിപ്പോർട്ടിൽ ബിനിയുടെ തലയിൽ രക്തംകട്ടപിടിച്ചിരുന്നതായി കണ്ടെത്തുകയും അത് മരുന്നുകൊണ്ട് തന്നെ അലിയിച്ചു കളയുകയും ചെയ്തതായി പാസ്റ്റർ ഭക്തവത്സലൻ ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു. ഇപ്പോൾ അത്യാസന്ന നില ബിനി തരണം ചെയ്തിട്ടുണ്ടെങ്കിലും പൂർണ്ണ വിടുതലിനായി ദൈവജനം പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

post watermark60x60

കൂടാതെ പ്രാർത്ഥിച്ചവരോടുള്ള പ്രത്യേക നന്ദിയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

-ADVERTISEMENT-

You might also like