സംവാദം: അനിൽ കൊടിത്തോട്ടം V/S രാഹുൽ ഈശ്വർ: ഡിസംബർ 30ന്

റോജി ഇലന്തൂർ

തിരുവല്ല: ‘മതപരിവർത്തനം – അവകാശങ്ങളും അധാർമ്മികതയും’ എന്ന വിഷയത്തെ ആസ്പദമാക്കി സൗഹൃദ സംവാദത്തിന് തിരുവല്ല ബിലീവേഴ്സ്‌ യൂത്ത്‌ സെന്റർ വേദിയാകുന്നു. ഈ വിഷയസംബന്ധമായി സംസാരിക്കുന്നവർ പെന്തക്കൊസ്ത്‌ സൈദ്ധാന്തികൻ അനിൽ കൊടിത്തോട്ടവും ഹിന്ദുസമൂഹവക്താവും രാജ്യാന്തരപ്രഭാഷകനുമായ രാഹുൽ ഈശ്വർ എന്നിവർ തമ്മിലാണ് സൗഹൃദസംവാദത്തിൽ ഏറ്റുമുട്ടുന്നത്‌. ഡിസംബർ 30 ഉച്ചയ്‌ക്ക്‌ മൂന്ന് മണിക്കാണ് സംവാദം ആരംഭിക്കുന്നത്‌.

അനിൽ കൊടിത്തോട്ടത്തിന് എതിർ സംവാദകനായി കടന്നുവരുന്ന വ്യക്തി രാഹുൽ ഈശ്വർ ആണ്. തത്വശാസ്ത്രം, മനശാസ്‌ത്രം, ഗ്ലോബൽ ലീഡർഷിപ്പ് എന്നീ വിഷയങ്ങളിൽ ഉന്നത പഠനം ലണ്ടൻ സ്കൂൾ ഓഫ്‌ എക്കണോമിക്സിൽ നിന്നും പൂർത്തീകരിച്ച വ്യക്തിയും തത്വശാസ്ത്രജ്ഞനും പ്രവർത്തകനുമാണ് രാഹുൽ ഈശ്വർ. ഇന്ത്യൻ തത്ത്വചിന്തയെക്കുറിച്ച് ഈശ്വർ മൂന്നു പുസ്തകങ്ങൾ രചയിതാവുമാണ് അദ്ദേഹം. മാത്രമല്ല, ദേശീയ വാർത്താ മാധ്യമങ്ങളിൽ ചാനലിസ്റ്റുമാണ്.

അനിൽ കൊടിത്തോട്ടം ക്രൈസ്തവ കൈരളിക്ക് സുപരിചിതനായ വ്യക്തിയാണ്. സ്വതന്ത്രമായി സുവിശേഷവേല ചെയ്തുകൊണ്ടിരിക്കുന്ന ഐ. പി. സി. സഭാംഗമാണ് പാസ്റ്റർ അനിൽ കൊടിത്തോട്ടം. വേദപണ്ഡിതൻ, എഴുത്തുകാരൻ പ്രഭാഷകൻ, സംവാദകൻ സുവിശേഷകൻ എന്നീനിലകളിൽ തിളങ്ങിനിൽക്കുന്ന വ്യക്തിപ്രഭയാണ് പാസ്റ്റർ അനിൽ. സ്വർഗീയധ്വനി, ജാലകം, ഹല്ലേലൂയാ, ബിലീവേഴ്‌സ് ജേണൽ തുടങ്ങിയ ക്രൈസ്തവ പത്രങ്ങളിലെ മുഖ്യധാരാ എഴുത്തുകാരനും. ക്രൈസ്തവ സംവാദങ്ങളിലെ കിടയറ്റ താർക്കികനായും സംവാദകൻ ആയും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.

ഈ സംവാദത്തിന്റെ സംഘാടകർ‌ സംവാദരംഗത്തെ പ്രമുഖരായ ഷാർജയിലെ ന്യൂമാ ഹെർമന്യൂട്ടിക്സ്‌ ഗ്രൂപ്പാണ്. ക്രൈസ്തവ സഭയുടെ ഉപദേശങ്ങൾക്ക് എതിരെ ഉയർന്നുവരുന്ന തെറ്റായ ഉപദേശങ്ങളെ ചെറുത്തു നിൽപ്പാനും ശരിയായ സഭയുടെ ദൈവശാത്ര വീക്ഷണങ്ങൾ പഠിപ്പിക്കുവാനും ‘ദി ന്യൂമാ ഹെർമന്യൂട്ടിക്സ്‌ ഗ്രൂപ്പ്’ കൈക്കൊണ്ട പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ദൈവശാസ്ത്ര സംവാദങ്ങൾ, ചർച്ചകൾ തുടങ്ങിയ പ്രവർത്തനങ്ങൾ വേദപണ്ഡിതാക്കൾക്ക് പകർന്ന അറിവും പ്രചോദനവും പ്രശംസനീയമാണ്. ഇങ്ങനെ സുദീർഘ കാലങ്ങൾ ആയി ദി ന്യൂമാ ഹെർമന്യൂട്ടിക്സ്‌ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ക്രൈസ്തവ സമൂഹത്തിൽ മാത്രം നിലയുറപ്പിച്ചുകൊണ്ടായിരുന്നു പോയിരുന്നത്. എന്നാൽ പുതിയൊരു ചുവടുവെപ്പിന് ന്യുമാ ഗ്രൂപ്പും സംഘാടകരും മുന്നിട്ടിറങ്ങുകയാണ്. ക്രൈസ്തവ പത്രങ്ങൾ കൂടാതെ മതേതര പത്രങ്ങളെയും മാധ്യമങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സംഘാടകർ സംവാദം അരങ്ങ്‌ കൊഴുപ്പിക്കുന്നത്‌.

ക്രൈസ്തവ സമൂഹത്തിൽ മാത്രമായി ഒതുങ്ങി നിന്ന പെന്തക്കൊസ്ത്‌ സമൂഹത്തിന്റെ സംവാദം ആദ്യമായാണ് മതാന്തര ലോകത്തേക്ക്‌ ചർച്ചകൾ കടന്നുചെല്ലുന്നത്‌. ഇസ്ലാം സംവാദങ്ങൾ ഇതിനുമുൻപ്‌ നടന്നിട്ടുണ്ടെങ്കിലും ‘മതപരിവർത്തനം’ ഒരു വിഷയം ആകുന്നത്‌ ആദ്യമായാണ്. ക്രൈസ്തവ വിശ്വാസികൾ വളരെ പ്രതീക്ഷയോടെയാണ് ഇതിനെ ഉറ്റുനോക്കുന്നത്‌. വേദപഠിതാക്കളും ത്വാതിക അവലോകനങ്ങളിൽ തല്പരരായവരും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ സംവാദത്തിന് ക്രൈസ്തവ എഴുത്തുപുരയുടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.