ഇന്ത്യ ദൈവസഭ പന്തളം ഡിസ്ട്രികട് കൺവൻഷൻ ഇന്ന് മുതൽ

പന്തളം: ഇന്ത്യാ ദൈവസഭ കേരള സ്റ്റേറ്റ് പന്തളം ഡിസ്ട്രിക്ട് 14മത് വാർഷിക കൺവൻഷൻ ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് വൈകിട്ട് 6മണിക്ക് പന്തളം കുളനട ദൈവസഭ ഗ്രൗണ്ടിൽ ആരംഭിക്കുന്ന കൺവൻഷൻ ഡിസ്ട്രിക്ട് പാസ്റ്റർ അനിയൻകുഞ്ഞ് സാമുവേൽ ഉത്ഘാടനം ചെയ്യും. ഡിസംബർ 3ന് ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കുന്ന കൺവൻഷനിൽ ഇന്ത്യ ദൈവസഭ കേരളാ സ്റ്റേറ്റ് ഓവർസീയർ റവ. സി. സി. തോമസ്, ദൈവസഭ അഡ്മിനിസ്ട്രേറ്റ് അസിസ്റ്റന്റ് പാ. വൈ. റെജി, പാ. വി. ഒ. വർഗ്ഗീസ്(മുംബൈ), പാ. ദാനിയേൽ വില്യംസ്(അബുദാബി) തുടങ്ങിയവർ മുഖ്യ പ്രാസംഗികരാണ്. ദൈവസഭയുടെ പുത്രിക സംഘടനകളുടെ ജില്ലാതല മീറ്റിംഗുകളും കൺവൻഷനോടനുബന്ധിച്ച് നടക്കും. ക്രൈസ്റ്റ് സിങ്ങേഴ്സ്, ചെങ്ങന്നൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like