റ്റി പി എം എറണാകുളം സെന്റർ കൺവൻഷൻ നാളെ ആരംഭിക്കും

Livin Varghese, Palakkad

എറണാകുളം: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും നവംബർ 30 മുതൽ ഡിസംബർ 3 വരെ എരമല്ലൂർ എൻ എച്ച 47 ന് സമീപം ഉള്ള റ്റി പി എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
സഭയുടെ 2018 – ലെ സെന്റർ കൺവൻഷനുകള്‍ക്ക്‌ തുടക്കവും പുതിയ മലയാളം ‘കൺവൻഷൻ ഗീതങ്ങൾ’ പുറത്തിറക്കുന്നതും എറണാകുളം കൺവൻഷനിലാണ്.
ദിവസവും വൈകിട്ട് 5: 45 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9: 30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും. ചീഫ് പാസ്റ്റർമാർ സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
ഇന്ത്യയുടെ പല ഭാഗങ്ങളിയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്ററിലെ 26 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.
എറണാകുളം സെന്റർ പാസ്റ്റർ റ്റി. ഓ തോമസ് വൈദ്യൻ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ ജെ. മാത്യു എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
കൺവൻഷൻ ഗ്രൗണ്ടിൽ ഉള്ള ‘പെന്തെക്കൊസ്ത്’ സ്റ്റാളിൽ നിന്നും പുതിയ ‘കൺവൻഷൻ ഗീതങ്ങൾ’ സിഡി, സഭയുടെ പ്രസിദ്ധികരണമായ ‘പെന്തെക്കൊസ്ത്’ മാസികയുടെ വരിസംഖ്യ പുതുക്കുവാനും അവസരം ഉണ്ട്. സഭയുടെ മറ്റു പ്രസിദ്ധികരണങ്ങളും സ്റ്റാളിൽ നിന്നും ലഭിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading