ക്രൈസ്തവ മാധ്യമ രംഗത്ത് ക്രൈസ്തവ എഴുത്തുപുര പത്രം തരംഗമായി മാറുന്നു

തിരുവല്ല: ചുരുങ്ങിയ കാലഘട്ടം കൊണ്ട് നവ്യാനുഭവവും വ്യത്യസ്തവുമായ ശൈലിയിലൂടെ വായനക്കാരുടെ ഹൃദയങ്ങളിൽ ഇടം നേടിയ ക്രൈസ്തവ എഴുത്തുപുരയുടെ മുഖപത്രമായ ക്രൈസ്തവ എഴുത്തുപുര ന്യൂസ് വൻ തരംഗമായി മാറുന്നു..

അച്ചടിമാധ്യമ രംഗത്തു നിന്നും വൻകിട മാധ്യമങ്ങൾ പോലും ഡിജിറ്റൽ യുഗത്തിലേക്ക് ചുവടു മാറ്റിയപ്പോൾ ഡിജിറ്റൽ പത്രപ്രവർത്തനത്തിന്റെ സാധ്യതകളെ ഉപയോഗിച്ച് സൗജന്യമായി വായക്കാരിലെത്തിക്കുകയാണ് ക്രൈസ്തവ എഴുത്തുപുര പത്രം.

മലയാള ക്രൈസ്തവ മാധ്യമ രംഗത്ത്‌ വേറിട്ട ശബ്ദമായി 2014 ജൂണില്‍ വെബ്‌ പോര്‍ട്ടലായി ചെറിയ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ച  ക്രൈസ്തവ എഴുത്തുപുര, അവിടെ നിന്ന് ക്രൈസ്തവ  എഴുത്തുപുര പത്രത്തിലേക്കും, ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലേക്കും, ചാരിറ്റി, പബ്ലിക്കേഷന്‍, മീഡിയ, റാഫാ റേഡിയോ, എന്നിങ്ങനെ ആഗോളതലത്തില്‍ അതിവേഗം വളര്‍ന്നു പന്തലിച്ച ഒരു പ്രവര്‍ത്തനം ആയി മാറുവാന്‍ ദൈവം സഹായിച്ചു. വായനക്കാര്‍ക്കും തങ്ങളുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ അവസരം ഒരുക്കിയിരിക്കുന്ന എഴുത്തുപുര വെബ്സൈറ്റില്‍ 250ൽ പരം അംഗങ്ങളുടെയായി 2000ല്‍ പരം ലേഖനങ്ങള്‍, കഥകള്‍, വാര്‍ത്തകള്‍, കവിതകള്‍ മുതലായവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും പുതുമുഖ എഴുത്തുകാരുടെതോ മറ്റെങ്ങും എഴുതാന്‍ അവസരം ലഭിക്കാത്ത പുതുമുഖങ്ങളുടെതോ ആണ്. കൂടുതല്‍ വിഭവങ്ങള്‍ കോര്‍ത്തിണക്കി, വേറിട്ട വായനാനുഭവം സമ്മാനിച്ച്‌ കൊണ്ട് പുതുക്കിയ വെബ്സൈറ്റ് www.KraisthavaEzhuthupura.com  2016 ഓഗസ്റ്റ്‌ 2നു ഐ.പി.സി ജനറൽ സെക്കട്ടറി ഡോ.കെ.സി ജോൺ ഔദ്യോഗികമായി ലോഗ് ഓണ്‍ ചെയ്തു.
ഇമെയിൽ വഴിയും വാട്സപ്പ്, ഫേസ് ബുക്ക് മുതലായ ആധുനിക മാധ്യമങ്ങളിലൂടെയും ലോകത്തിന്റെ ഏത് കോണിലിരിക്കുന്ന പതിനായിരക്കണക്കിന് വായനക്കാർക്ക് നിമിഷത്തിനുള്ളിൽ വായിക്കാം എന്നതാണ് പ്രത്യേകത.

പത്രം ആവശ്യമുള്ളവർക്കും പരസ്യം നൽകുവാൻ താല്പര്യമുള്ളവർക്കും Newsatke@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.